ജയസൂര്യ ഇനി 'ഈശോ'; നാദിർഷ ചിത്രം ഡയറക്ട് ഒടിടി റിലീസിന്, തിയതി പ്രഖ്യാപിച്ചു

By Web Team  |  First Published Sep 14, 2022, 7:54 PM IST

 'ക്ലീന്‍' യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.


പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജയസൂര്യ ചിത്രം 'ഈശോ'യുടെ റിലീസ് പ്രഖ്യാപിച്ചു. ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാദിർഷയാണ്. ഒക്ടോബർ 5ന് സോണി ലിവിലൂടെ ഈശോ സ്ട്രീമിം​ഗ് ആരംഭിക്കും. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.  'ക്ലീന്‍' യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Latest Videos

undefined

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് സംഗീത സംവിധാനം. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. റീറെക്കോർഡിങ്ങ് ജേക്സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷൻ കൊറിയോഗ്രഫി ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് പി വി ശങ്കർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

നേരത്തെ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാ​ദം ഉയർന്നിരുന്നു. ക്രിസ്‍ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ പേര് എന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ ആരോപണം. കത്തോലിക്കാ കോണ്‍ഗ്രസും കെസിബിസിയും വിമർശനവുമായി രം​ഗത്തെത്തി. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍, ഹര്‍ജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്നാണ് വ്യക്തമാക്കിയത്. 

'മിന്നാമിന്നി പെണ്ണേ'; നാദിര്‍ഷ ഈണമിട്ട 'ഈശോ'യിലെ വീഡിയോ സോംഗ്

click me!