കൃഷ്‍ണകൃപാ സാഗരത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സിനിമകളില്‍ മാത്രമല്ല നിരവധി ഹിറ്റ് സീരിയലുകളിലൂടെയും ശ്രദ്ധയാകര്‍ഷിച്ച നടനാണ് ജയകൃഷ്‍ണൻ. ജയകൃഷ്‍ണൻ നായകനായി വേഷമിടുന്ന ഒരു സിനിമ റിലീസിന് തയ്യാറായിരിക്കുകയാണ്. ജയകൃഷ്‍ണൻ കൃഷ്‍ണകൃപാ സാഗരം എന്ന ചിത്രത്തിലാണ് നായകനായി വേഷമിടുന്നത്. കൃഷ്‍ണകൃപാ സാഗരം എന്ന പുതിയ ചിത്രം നവംബര്‍ 24നാണ് റിലീസാകുക.
അനീഷ് വാസുദവനാണ് കൃഷ്‍ണകൃപാ സാഗരം സംവിധാനം ചെയ്യുന്നത്. വിംഗ് കമാൻഡർ ദേവീദാസൻ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ഛായാഗ്രാഹണം ജിജു വിഷ്വല്‍. നായകൻ ജയകൃഷ്‍ണനും കലാഭവൻ നവാസിനുമൊപ്പം ചിത്രത്തില്‍ സാലു കൂറ്റനാട് ശ്രീനിവാസൻ, ബിജീഷ് ആവനൂർ, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യ സഞ്ജയ്, ജ്യോതികൃഷ്‍ണ എന്നിവരും നായികയായി പുതുമുഖം ആതിരയും വേഷമിടുന്നു.
undefined
ചിത്രം നിര്‍മിക്കുന്നത് ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ ആണ്. കൃഷ്‍ണ കൃപാസാഗരം എയർഫോഴ്‍സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ നേർകാഴ്‍ചയാണ് പറയുന്നത്. ജയേഷും അരുൺ സിതാരയുമാണ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത്. ആർട്ട് അടൂർ മണിക്കുട്ടൻ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ കോസ്റ്റ്യൂം അനിൽ ആറന്മുള. പ്രൊജക്റ്റ് ഡിസൈനർ സഞ്ജയ് വിജയ്, പിആർഒ പിശിവപ്രസാദ് എന്നിവരാണ്.
നാട്ടുരാജാവ്, പുലിമുരുകൻ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ വേഷമിട്ട ജയകൃഷ്‍ണൻ കനല്‍, റെഡ് വൈൻ, സിംഹാസനം, ഹൗ ഓള്‍ഡ് ആര്‍ യു, കര്‍മയോദ്ധ, പരുന്ത്, രൗദ്രം, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയവയിലും കഥാപാത്രങ്ങളായി. അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ഒറ്റ സിനിമയിലും ജയകൃഷ്‍ണൻ വേഷമിട്ടിരുന്നു. ജയകൃഷ്‍ണൻ നിനവുകള്‍ നോവുകള്‍ എന്ന സീരിയിലൂകളിലൂടെയാണ് നടനായി അരങ്ങേറുന്നത്. അന്ന, സൂര്യകാന്തി എന്നീ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധായാകര്‍ഷിച്ച ജയകൃഷ്‍ണൻ തുളസിദളം, സ്‍ത്രീ ഒരു സാന്ത്വനം, വളയം, ഡിറ്റക്ടീവ് ആനന്ദ്, താലി, യുദ്ധം, സ്വര്‍ണമയൂരം കാവ്യാഞ്‍ജലി, സ്വാമി അയ്യപ്പൻ, കസ്‍തൂരി, ബ്രഹ്‍മമുഡി, മഴയറിയാത്, സിബിഐ ഡയറി എന്നിവയിലും വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക