ഇഷ്യ ആല്യയ്ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്.
റാഞ്ചി: ജാർഖണ്ഡുകാരിയ നടി ഇഷ ആല്യ കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്‍ച പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ ഹൌറ ഹൈവേയിലാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ട്.
ഇഷ്യ ആല്യയ്ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്. കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ പ്രകാശ് കുമാറായിരുന്നു ഓടിച്ചിരുന്നത്. മൂത്രമൊഴിക്കാന്‍ പ്രകാശ് കുമാര്‍ വാഹനം നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരെ വളഞ്ഞത്.
undefined
കവര്‍ച്ചക്കാര എതിര്‍ക്കാന്‍ ഇഷ ആലിയ ശ്രമിച്ചപ്പോഴാണ് നടിയെ വെടിവച്ചു കൊന്നത് എന്നാണ് ബംഗാള്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകാശിനെ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‍കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ജാർഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ. യഥാർത്ഥ പേര് റിയ കുമാരി എന്നാണ്. ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍. ആക്രമണ സംഭവത്തെ കുറിച്ച് പ്രകാശ് കുമാര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്- ഞാൻ കാർ പാർക്ക് ചെയ്‍ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാർ ഞങ്ങളുടെ പുറകിൽ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേർ ഇറങ്ങി, ഒരാൾ എന്നെ ആക്രമിച്ചു. ആയാള്‍ എന്‍റെ പേഴ്സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു
സംഭവസ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇഷയ്ക്ക് വെടിയേറ്റതിന് പിന്നാലെ പ്രകാശ് കുമാര്‍ രണ്ട് കിലോമീറ്റര്‍ കൂടി വണ്ടിയോടിക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്നാണ് ഉലുബെരിയ ആശുപത്രിയില്‍ എത്തിയത്. ഇവിടുത്തെ ഡോക്ടര്‍മാര്‍ ഇഷയുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തിന് അടുത്തുള്ള ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കാപ്പയ്ക്ക് സമാനം; ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കലുമായി പൊലീസ്