മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ഒരുങ്ങുന്നത്.
നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കോമഡി എന്റർടെയ്നർ ആകും ചിത്രമെന്ന് സൂചന നൽകുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍ സുകുമാരനൊപ്പം നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ഒരുങ്ങുന്നത്. ഫാന്‍റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്.
'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം 'വൗ സിനിമാസി'ന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്. പ്രിയന്‍ ഓട്ടത്തിലാണ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ തന്നെയാണ് ഈ സിനിമയുടെയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. ഇവര്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം എന്നീ സിനിമകളുടെ രചനയിലും ഭാഗമായിരുന്നു.
ഹരിശ്രീ അശോകന്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാരി, ശരത് ദാസ്, ബിനുപപ്പു, മല്ലിക സുകുമാരന്‍, ഗംഗാമീര, അല്‍ത്താഫ് മനാഫ്, ജെയിംസ് ഏലിയാ, അഭിറാം, സുധീര്‍ പറവൂര്‍, ഉണ്ണിരാജ, സ്ഫടികം ജോര്‍ജ്, ജിലു ജോസഫ്, സജീദ് പട്ടാളം, അനില്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആഷ് വി പ്രജിത് എന്ന ബാലതാരത്തെയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
നല്ല അസ്സലായി തെലുങ്ക് പറഞ്ഞ് ഹണി റോസ്, 'മലയാളി ഡാ' എന്ന് കമന്‍റുകള്‍- വീഡിയോ
ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നിർവ്വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ – ഷിബു ജോബ്, എസ്കിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ഷബീര്‍ മലവട്ടത്ത് , എഡിറ്റര്‍ - മന്‍സൂര്‍ മുത്തൂട്ടി, മേക്കപ് – മനു മോഹന്‍, കോസ്റ്റ്യൂം ഡിസൈനര്‍ – നിസാര്‍ റഹ്മത്ത്, ആര്‍ട്ട് – ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ്, ഫിനാൻസ് കണ്ട്രോളര്‍ - അഗ്നിവേശ്, വി എഫ് എക്സ് – പ്രോമിസ്, സ്റ്റില്‍സ് –രാഹുല്‍എം സത്യന്‍, ഡിസൈനര്‍- ഏസ്തറ്റിക് കുഞ്ഞമ്മ.