ഗുണ എന്ന കമൽഹാസൻ സിനിമയിലേതാണ് ഗാനം.
1991ൽ ആയിരുന്നു ഗുണ എന്ന കമൽഹാസൻ സിനിമ റിലീസ് ചെയ്തത്. അന്ന് സിനിമ പരാജയം നേരിട്ടെങ്കിലും അതിലെ കഥാപാത്രങ്ങളും ഡയലോഗുകളും ഏറെ പ്രചാരം നേടി. പല സിനിമകളിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും ഇവ ഇടംപിടിച്ചു. പ്രത്യേകിച്ച് 'കൺമണി അൻപോട് കാതലൻ' എന്ന ഗാനം. ഒരിടവേളയ്ക്ക് ശേഷം ഈ ഗാനം വീണ്ടും ചർച്ചകളിൽ ഇടംനേടുകയാണ്. മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് ആണ് ഇതിന് കാരണം. തമിഴ്നാട്ടിൽ അടക്കം വലിയ ജനശ്രദ്ധനേടിയ ചിത്രത്തിലെ പ്രധാന ഘടകം ആയിരുന്നു ഈ പാട്ട്. ഇപ്പോഴിതാ ഗാനത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയത് എത്ര രൂപയ്ക്ക് എന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് നടനും കാസിറ്റിംഗ് ഡയറക്ടറുമായ ഗണപതി.
'ക്ലൈമാക്സ് സീനിന്റെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയാണ്. പാട്ട് പ്ലെ ചെയ്തുകൊണ്ടാണ് വടംവലിച്ചത്. പടത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപെ കൺമണി പാട്ടിന്റെ ഐഡിയ ഉണ്ടായിരുന്നു. ലിറിക്കലായി ഷോർട് ബൈ ഷോർട്ട് ചിദംബരത്തിന്റെ മനസിൽ ഉണ്ടായിരുന്നു. ഈ പാട്ടില്ലെങ്കിൽ സിനിമ ഇല്ലെന്ന് ആദ്യമെ ചിദംബരം പറഞ്ഞിരുന്നു. ഒരുസമയത്ത് പാട്ടിന്റെ റൈറ്റ്സ് കിട്ടുമോ ഇല്ലയോ. എത്രയാകും ഇൻവെസ്റ്റ്മെന്റ് എന്ന ചിന്ത ഉണ്ടായിരുന്നു. അഥവ റൈറ്റ്സ് കിട്ടിയില്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചപ്പോൾ പോലും, ഈ പാട്ടില്ലാതെ സിനിമ നടക്കത്തില്ലെന്ന് കൃത്യമായി അറിയാരുന്നു. രാജ് കമലിന്റെ കയ്യിൽ ആയിരുന്നില്ല റൈറ്റ്സ് ഉണ്ടായിരുന്നത്. സോണിടെ ഹിന്ദിയിലെ ഏതോ പ്രൊഡക്ഷൻ കമ്പനിയുടെ പക്കലായിരുന്നു പാട്ട്. അത്യാവശ്യം തെറ്റില്ലാത്ത തുകയ്ക്കാണ് നമുക്ക് റൈറ്റ്സ് കിട്ടിയതും. ഏറ്റവും അവസാനം ആയിരുന്നു ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തത്. അതിനായി കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ. പിന്നെ പടം കഴിയാൻ പോകുകയാണ്. ഫൈനൽ ഡേയ്സ് ആണ്. അതിന്റെ മൊത്തം ഇമോഷൻസും നമുക്ക് ഉണ്ടായി. ആ പാട്ട് തന്നെയാണ് സിനിമയുടെ ഇംപാക്ടും', എന്നാണ് ഗണപതി പറഞ്ഞത്. ദ ക്യു സ്റ്റുഡിയയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
undefined
നസ്ലെന്റെ 100കോടി, പ്രേമലു ഇനി തമിഴ് പേസും; റൈറ്റ്സ് വിജയ്, അജിത്ത്, രജനി പടങ്ങളുടെ വിതരണക്കാർക്ക്
'സ്ക്രിപ്റ്റിംഗ് കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് രാത്രി മിക്ക ദിവസവും ഈ പാട്ട് നമ്മൾ കേൾക്കുമായിരുന്നു. അയ്യായിരം പ്രാവശ്യമെങ്കിലും നമ്മളത് കേട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ നമ്മൾ ബോയ്സിന് മുഴുവൻ ഇതിൽ ഏത് ഷോട്ടാണ് ഇവിടെയാണ് എന്നെല്ലാം കൃത്യമായി അറിയാമായിരുന്നു. തിയറ്ററിൽ സിനിമ എത്തുന്നതിന് മുൻപ് തന്നെ ഇതൊക്കെ ആലോചിച്ച് രോമാഞ്ചം വന്നിട്ടുണ്ട്', എന്നും ഗണപതി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..