'മാമന്നൻ' കോമ്പോ വീണ്ടും, നേർക്കുനേർ വടിവേലുവും ഫഹദ് ഫാസിലും; 'മാരീശൻ' റിലീസ് പ്രഖ്യാപിച്ചു

'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം. 

actor fahadh faasil tamil movie Maareesan release on july 2025, vadivelu

2023ൽ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ 'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. 2024ൽ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസിൽ രം​ഗത്ത് എത്തിയിട്ടുണ്ട്. ചിത്രം 20205 ജൂലൈയിൽ റിലീസ് ചെയ്യും. എന്നാൽ തിയതി പുറത്തുവിട്ടിട്ടില്ല. നേർക്കുനേർ നിൽക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. 

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. 

Latest Videos

നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്. 

'മാമന്നൻ' കോമ്പോ വീണ്ടും, നേർക്കുനേർ വടിവേലുവും ഫഹദ് ഫാസിലും; 'മാരീശൻ' റിലീസ് പ്രഖ്യാപിച്ചു

മാരി സെല്‍വരാജിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്‍. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പുഷ്പ 2 ആയിരുന്നു ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!