നടനും അമ്മ മുൻ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: നടനും അമ്മ മുൻ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് ബദറുദ്ദീന്‍റേതാണ് ഉത്തരവ്. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്.കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതുരന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി.
ബലാത്സംഗ കേസ്: മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ച് കോടതി
ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; നടപടി ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ