ധനുഷിന്റെ ആരാധകര്‍ക്ക് ആശ്വാസം, 'ഇളയരാജ' സിനിമയില്‍ പ്രതികരിച്ച് നിര്‍മാതാവ്

By Web Team  |  First Published Dec 13, 2024, 5:54 PM IST

സംഗീതജ്ഞൻ ഇളയരാജയുടെ ബയോപിക് ഉപേക്ഷിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് നിര്‍മാതാവ്.


ഇളയരാജയുടെ ജീവിതം പ്രമേയമായി ഒരു സിനിമ ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം ചര്‍ച്ചയായി മാറിയിരുന്നു. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ഹിറ്റ് സംഗീത സംവിധായകൻ ഇളയരാജയായി തമിഴ് നടൻ ധനുഷെത്തുമ്പോള്‍ സംവിധാനം അരുണ്‍ മതേശ്വരനാണ്. ചിത്രം ഉപേക്ഷിച്ചുവെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇളയരാജയുടെ ബയോപിക്ക് ഉപേക്ഷിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

ഇളയരാജയുടെ പാട്ടുകള്‍ ഭാഷാഭേദമന്യേ തലമുറകളായി സിനിമാ ആസ്വാദകര്‍ ഏറ്റെടുക്കുന്നതാണ്. സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നത് ചര്‍ച്ചയായിരിക്കുകയാണ്. എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ഇളയരാജ ബയോപ്പിക്കിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ നടക്കുകയാണ് എന്നാണ് നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

Latest Videos

ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടി ക്ലബിലെത്തിയിരുന്നു എന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ധനുഷ് ചിത്രത്തിന് ലഭിച്ചത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നതെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തിയപ്പോള്‍ പ്രിയ നടൻ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷനും, വരലക്ഷ്‍മി ശരത്‍കുമാറും, ദുഷ്‍റ വിജയനും, എസ് ജെ സൂര്യയും, പ്രകാശ് രാജും, സെല്‍വരാഘവനും ഉണ്ടായിരുന്നു. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം തട്ടുകട കച്ചവടക്കാരനാണ്. എന്നാല്‍ സാഹചര്യത്താല്‍ ക്രിമിനലായി മാറുന്ന കഥാപാത്രമാണ് നായകനായ ധനുഷിന്റേത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

undefined

Read More: മറ്റൊരു മോഹൻലാല്‍ മാജിക്, ബറോസിന്റെ വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!