ഹിന്ദിയില്‍ വിസ്‍മയിപ്പിക്കാൻ ധനുഷ് വീണ്ടും, ടീസര്‍ പുറത്ത്

By Web Team  |  First Published Jun 21, 2023, 6:11 PM IST

ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് ടീസറില്‍ പറയുന്നതും 'വേള്‍ഡ് ഓഫ് രാഞ്‍ജന' എന്നാണ്.


ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന താരമാണ് ധനുഷ്. ദേശീയ പുരസ്‍കാരങ്ങള്‍ സ്വന്തമാക്കിയ തമിഴ് താരം ധനുഷ് ഭാഷാതിര്‍ത്തികളും മറികടന്ന് ആരാധരുടെ ഇഷ്‍ടം നേടിയിട്ടുണ്ട്. ധനുഷ് വീണ്ടും ഹിന്ദിയില്‍ ഒരു സിനിമയില്‍ വേഷമിടുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആന്ദ് എല്‍ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'തേരെ ഇഷ്‍ക് മേം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആന്ദ് എല്‍ റായ്‍‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ 'രാഞ്‍ജന' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് ടീസറില്‍ പറയുന്നതും 'വേള്‍ഡ് ഓഫ് രാഞ്‍ജന' എന്നാണ്. എ ആര്‍ റഹ്‍മാനാണ് സംഗീതം. 'തേരെ ഇഷ്‍ക് മേം' എന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് എല്‍ റായ്‍യും ഹിമാൻഷു ശര്‍മയുമാണ്. വിശാല്‍ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ആരൊക്കെയാകും ധനുഷിനൊപ്പം എത്തുക എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Latest Videos

undefined

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം 'ക്യാപ്റ്റൻ മില്ലെര്‍' ആണ്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലെര്‍'. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജൂലൈയില്‍ ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.  'ക്യാപ്റ്റൻ മില്ലെര്‍' ധനുഷിന്റെ ഗംഭീര ചിത്രമായിരിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ധനുഷ് നായകനായി ഒടുവില്‍ എത്തിയ ചിത്രം 'വാത്തി'യാണ്. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥാകൃത്തും വെങ്കി അറ്റ്‍ലൂരിയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവ താരം സംയുക്തയാണ് ചിത്രത്തിലെ നായിക. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വൻ ഹിറ്റായ ചിത്രം 'വാത്തി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജെ യുവരാജാണ്.

Read More: അജിത്തിന്റെ 'തുനിവി'ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!