'മുറ' ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം; ട്രെയിലർ ഗംഭീരമെന്നും താരം

By Web Team  |  First Published Oct 29, 2024, 7:23 PM IST

മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.


പ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തെ പ്രശംസിച്ച് ചിയാൻ വിക്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിക്രമിന്റെ പ്രതികരണ എത്തിയത്. മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും വിക്രം അഭിനന്ദിച്ചു. 

ആക്ഷൻ ഡ്രാമാ ജോണറിലുള്ള ചിത്രത്തിലെ ട്രെയിലർ മനോഹരമെന്നും നവംബർ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വൻ വിജയം ആകട്ടേയെന്നും വിക്രം ആശംസിച്ചു. മുറയിലെ താരങ്ങളോടും അണിയറപ്രവർത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ചു സംസാരിച്ച ചിയാൻ മുറയിലൂടെ മലയാള സിനിമാ ലോകത്തെത്തുന്ന യുവ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ചു. 

Latest Videos

ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്,സംവിധായകൻ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവർ വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിൽ എത്തിയിരുന്നു.  

ക്യാൻ ഫിലിം ഫെസ്റ്റിവലിലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ചിത്രത്തിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തലസ്ഥാനനഗരിയിൽ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 

മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആയിരുന്നു. കനി കുസൃതി, കണ്ണൻ നായർ, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

tags
click me!