അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം

By Web Team  |  First Published Jan 24, 2023, 8:44 AM IST

'വാള്‍ട്ടര്‍ വീരയ്യ'  അമ്പരപ്പിക്കുന്ന കളക്ഷൻ സ്വന്തമാക്കി കുതിപ്പ് തുടരുന്നു.


തെലുങ്കില്‍ ചിരഞ്‍ജീവി കുതിപ്പ് തുടരുന്നു.   കെ എസ് രവീന്ദ്രയുടെ (ബോബി കൊല്ലി) സംവിധാനത്തിലുള്ള 'വാള്‍ട്ടര്‍ വീരയ്യ' ആണ് ചിരഞ്‍ജീവിയുടേതായി വൻ പ്രകടനം നടത്തുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും.  ചിരഞ്‍ജീവി നായകനായ പുതിയ ചിത്രത്തിന് തിയറ്ററുകളില്‍ വൻ വിജയം സ്വന്തമാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

'വാള്‍ട്ടര്‍ വീരയ്യ' 200 കോടിലധികം കളക്ഷൻ 10 ദിവസത്തിനുള്ളില്‍ നേടിയിരിക്കുകയാണ്. 'വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ'യുടെ സഘട്ടനം റാം ലക്ഷ്‍മണാണ്.

Megastar's ACTION PACKED BONANZA CONTINUES at Box Office with 200 CR+ Gross 💥🔥❤️‍🔥

Watch the MEGA MASS BLOCKBUSTER 🔥
- https://t.co/KjX8J7HFFi pic.twitter.com/4Ma7Fg21r3

— Mythri Movie Makers (@MythriOfficial)

Latest Videos

ചിത്രത്തിന്‍റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രസംയോജനം നിര്‍വഹിക്കുന്ന 'ഭോലാ ശങ്കര്‍'. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഡുഡ്‍ലി ആണ് നിര്‍വഹിക്കുന്നത് . 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവിയുടെ സഹോദരിയായി ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: ഞാനും ഷാരൂഖും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ട്: ദീപിക പദുക്കോണ്‍

click me!