'ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു', ആദ്യ ചിത്രത്തെ കുറിച്ച് കുറിപ്പുമായി ഭാവന

By Web Team  |  First Published Dec 20, 2022, 5:07 PM IST

സിനിമയിലെത്തിയതിന്റെ  ഇരുപതാം വാര്‍ഷികത്തില്‍ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാവന.


തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. കമല്‍ സംവിധാനം ചെയ്‍ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെയാണ് ഭാവന ആദ്യമായി വെള്ളിത്തിരിയിലെത്തിയത്. നടി ഭാവന സിനിമയിലെത്തിയിട്ട് 20 വര്‍ഷങ്ങള്‍ തികയുകയാണ്. ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാവന.

ഇരുപത് വര്‍ഷങ്ങള്ക്ക് മുമ്പ് ഈ ദിവസമാണ് ഞാൻ മലയാളം സിനിമ 'നമ്മളി'ന്റെ സെറ്റിലേക്ക് ഞാൻ നടന്നു കയറിയത്. എന്റെ അരങ്ങേറ്റ സിനിമ- കമല്‍ സാര്‍ സംവിധാനം ചെയ്‍തത്. ഞാൻ 'പരിമള'മായി. തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു ചേരി നിവാസിയായി. എന്റെ മേക്കപ്പ് പൂര്‍ത്തായായപ്പോള്‍ ആരും എന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഞാാൻ ഓര്‍ക്കുന്നു. അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു. പക്ഷേ ഇന്ന് എനിക്ക് അറിയാം, ഇതിനേക്കാളും വലിയ അരങ്ങേറ്റം ലഭിക്കാനില്ലായിരുന്നു എന്ന്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Bhavana🧚🏻‍♀️Mrs.June6 (@bhavzmenon)

ഒരുപാട് വിജയങ്ങള്‍, ഒരുപാട് പരാജയങ്ങള്‍. വേദനകള്‍, സന്തോഷം, സ്‍നേഹം, സൗഹൃദങ്ങള്‍ അങ്ങനെ എല്ലാമാണ് ഇന്ന് കാണുന്ന ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. ഇന്നും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു, തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാവരോടും എനിക്ക് നന്ദി ഉണ്ട്. ഒരു പുതുമുഖം എന്ന നിലയില്‍ അന്ന് ഉള്ള അതേ ഭയത്തോടെയാണ് ഇന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്ര ആവേശത്തോടെയാണ് തുടരുന്നത്. ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു, അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി അമൂല്യമാണ്, അത് മിസ് ചെയ്യുന്നു എന്നുമാണ് ഭാവന എഴുതിയിരിക്കുന്നത്.

ഭാവന നീണ്ട ഇടവേളയ്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 'ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലാണ് ഭാവന നായികയാകുന്നത്. ആദില്‍ മൈമൂനത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനും ഭാവനയ്‍ക്ക് ഒപ്പം പ്രധാന കഥാപാത്രമായി 'ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'  എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.

Read More: 'ഭയങ്കര ചലഞ്ചിംഗ് സിനിമ'; ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റിനെക്കുറിച്ച് പൃഥ്വിരാജ്

click me!