പ്രസൂൺ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്.
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ബേസിൽ ജോസഫ് ചിത്രമാണ് പാൽതു ജാൻവർ. ഇതുവരെ കാണാത്ത വേഷത്തിൽ ബേസിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സംഗീത് പി രാജന്‍ ആണ്. ഏതാനും നാളുകൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഏറെ രസകരമായ രീതിയിലാണ് മേക്കിംഗ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബേസിൽ, ഷമ്മി തിലകൻ, ജോണി ആന്‍റണി, ഇന്ദ്രൻസ് എന്നിവർ അവതരിപ്പിച്ച പ്രധാന സീനുകളുടെ മേക്കിങ്ങും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വളരെ കൂളായാണ് പാല്‍തു ജാന്‍വര്‍ ലൊക്കേഷനില്‍ എല്ലാവരും കഴിഞ്ഞതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.
പ്രസൂൺ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഡോക്ടർ സുനിൽ ഐസക് എന്നാണ് ഷമ്മി തിലകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് നിർമ്മാണം.
ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്.
ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം '; സിനിമ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ