എങ്കിലും ചന്ദ്രികെ ആണ് ബേസിലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് 'കഠിന കഠോരമീ അണ്ഡകടാഹം'. ബേസിൽ ജോസഫ് ആണ് ചിത്രത്തില നായകൻ. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'കഠിന കഠോരമീ അണ്ഡകടാഹം' പെരുന്നാൾ റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ബേസിൽ ജോസഫ് ആണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള രസകരമായ വീഡിയോയും താരം ഷെയർ ചെയ്തിട്ടുണ്ട്. ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നതെന്നാണ് വിവരം.
നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ലൈൻ പ്രൊഡ്യൂസേഴ്സ്.
'ടോക്സിക് നിറഞ്ഞ സൈക്കോ, ബിഗ് ബോസിന് മുമ്പൊരു പെണ്ണിനെ തളര്‍ത്തിയിട്ടുണ്ട്': റോബിനെതിരെ ദിയ സന
അതേസമയം, എങ്കിലും ചന്ദ്രികെ ആണ് ബേസിലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ ആയിരുന്നു സംവിധാനം. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചത്.