ചൊകുത്താനെ പോലെ ഉള്ളവർ സമൂഹമാധ്യമങ്ങളിൽ ഉള്ളപ്പോൾ മക്കളെ സ്കൂളിൽ വിട്ടിട്ടും കാര്യമില്ലെന്നും അവരെല്ലാം ഇവരെ കണ്ടല്ലേ പഠിക്കുന്നതെന്നും ബാല പറയുന്നു.
രണ്ട് ദിവസങ്ങളായി അജു അലക്സ്(ചെകുത്താൻ) എന്ന യുട്യൂബറെ നടൻ ബാല വീട്ടിൽ കയറി ആക്രമിച്ച സംഭവമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ബാല തോക്ക് കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അവസരത്തിൽ റിയാക്ഷൻ വീഡിയോകൾ ചെയ്ത് ശ്രദ്ധനേടിയിട്ടുള്ള സ്ക്രീട്ട് ഏജന്റ് എന്ന സായ് ബാലയെ വിളിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചൊകുത്താനെ പോലെ ഉള്ളവർ സമൂഹമാധ്യമങ്ങളിൽ ഉള്ളപ്പോൾ മക്കളെ സ്കൂളിൽ വിട്ടിട്ടും കാര്യമില്ലെന്നും അവരെല്ലാം ഇവരെ കണ്ടല്ലേ പഠിക്കുന്നതെന്നും ബാല പറയുന്നു. സായ് ബാല തന്നെയാണ് ബാലയുടെ റെക്കർഡ് പുറത്തുവിട്ടത്. പതിനേഴ് വയസിൽ വരുമാനം ഇല്ലാത്തപ്പോൾ തുടങ്ങിതാണ് ചാരിറ്റി പ്രവർത്തനമെന്നും കടമയല്ല സ്നേഹമാണ് ചെയ്യുന്നതെന്നും ബാല പറയുന്നു. തമിഴ്നാട്ടിൽ പോലും ഇങ്ങനെ ആരെയും സഹായിച്ചിട്ടില്ല. അതിനെ പറ്റിയൊക്കെ കുറ്റം പറഞ്ഞപ്പോൾ സങ്കടമായി പോയെന്നും ബാല പറയുന്നുണ്ട്.
ചെകുത്താൻ പറഞ്ഞതിൽ പലതും നുണയാണെന്നും ബാല പറയുന്നുണ്ട്. ഇതിനിടയിൽ തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. ഇത്രയേറെ യുട്യൂബേഴ്സ് ഉണ്ടായിട്ടും ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? എന്നാണ് സായിയോട് ബാല ചോദിച്ചത്. താൻ ഒരിക്കൽ ചോദിച്ചുവെന്ന് സായ് പറഞ്ഞപ്പോൾ, താൻ ഉത്തരം പറഞ്ഞിട്ടില്ലല്ലോ എന്നാണ് ബാല തിരിക ചോദിച്ചത്. പിന്നാലെ'ഞാൻ എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റുകൊടുത്തതാണ്. ചില സമയം നമ്മൾ തോറ്റുകൊടുക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. അവർ വിജയിക്കാൻ വേണ്ടിയാണ്', എന്നാണ് ബാല പറഞ്ഞത്.
അതേസമയം, ഇന്നാണ് ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി രേഖപ്പെടുത്തിയത്. പരിശോധനയിൽ തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. അജു അലക്സും സന്തോഷ് വർക്കിയും ചേർന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തി ഉണ്ടാക്കിയ വ്യാജ ആരോപണമാണ് തോക്ക് കാട്ടി അക്രമണം എന്ന കഥയെന്നും ബാല പൊലീസിനോട് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..