പൃഥ്വിയൊക്കെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്, എമ്പുരാനിൽ വിളിക്കുമെന്ന് കരുതി: ബാബു ആന്റണി

Published : Apr 11, 2025, 06:42 PM ISTUpdated : Apr 11, 2025, 06:48 PM IST
പൃഥ്വിയൊക്കെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്, എമ്പുരാനിൽ വിളിക്കുമെന്ന് കരുതി: ബാബു ആന്റണി

Synopsis

എമ്പുരാനിൽ മോഹൻലാലിനൊപ്പം ബാബു ആന്റണി ആയിരുന്നുവെങ്കിൽ എന്ന തരത്തിൽ വന്ന ട്രോളുകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 

ലയാള സിനിമയിലെ എക്കാലത്തെയും ആക്ഷൻ കിം​ഗ് ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉണ്ടാകൂ. ബാബു ആന്റണി. സം​ഹള അടക്കം ഏഴ് ഭാഷകളിൽ അഭിനയിച്ച ബാബു ആന്റണി 170ന് മുകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ബസൂക്കയാണ്. ഇപ്പോഴിതാ പല സിനിമകളിലും താനും ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടെന്ന് പറയുകയാണ് ബാബു ആന്റണി. 

"പല സിനിമകളിലും ഞാനും ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്. ജനങ്ങളും ആ​ഗ്രഹിച്ചിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് നമ്മളെ കാണാനുള്ള ആ​ഗ്രഹം അതാണ് എന്നെ നിലനിർത്തുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്", എന്ന് ബാബു ആന്റണി പറഞ്ഞു. കൗമുദി മൂവീസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

എമ്പുരാനിൽ മോഹൻലാലിനൊപ്പം ബാബു ആന്റണി ആയിരുന്നുവെങ്കിൽ എന്ന തരത്തിൽ വന്ന ട്രോളുകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത്രയും വലിയൊരു സിനിമ വരുമ്പോൾ, പൃഥ്വിരാജൊക്കെ നമ്മുടെ മടിയിൽ ഇരുന്ന ആളാണ്. കാർണിവലിന്റെ ഒക്കെ സമയത്ത്. ഫഹദ്, ദുൽഖർ ഒക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്. വലിയൊരു സിനിമയല്ലേ എമ്പുരാൻ. അതും ആക്ഷൻ പടം. ആക്ഷൻ അത്യാവശ്യം നന്നായി ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊക്കെ അവരുടെ തീരുമാനങ്ങളാണല്ലോ. ഞാൻ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു", എന്നും ബാബു ആന്റണി പറഞ്ഞു.  

മുടക്കിയത് 30 കോടി, അടിച്ചെടുത്തത് 150 കോടി; രംഗണ്ണനും അമ്പാനും 'ആവേശം' നിറച്ചിട്ട് ഒരു വർഷം

"എന്റെ കൂടെ വന്ന് വലുതായ ഒന്ന് രണ്ട് സംവിധായകർ ഉണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ. അവരോട് എടാ ഒരു വേഷം താടാന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നിട്ടില്ല. പക്ഷേ ജനങ്ങളുടെ സ്നേഹം എന്നെ തിരിച്ച് കൊണ്ടുവന്നു. ഞാൻ പോലും തിരിച്ചറിയാത്തവരുടെ സ്നേഹം. എനിക്ക് ഫാൻസ് ക്ലബ്ബൊന്നും ഇല്ല. പക്ഷേ ആളുകളുടെ സത്യസന്ധമായ സ്നേഹം ഭയങ്കരമായ കാര്യമാണ്. ദൈവാനു​ഗ്രഹമാണത്. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇന്നുവരെ കിട്ടിയിട്ടില്ല. കൊള്ളാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചൊരു മിഠായി പോലും തന്നിട്ടില്ല. അതൊന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അവാർഡുകൾ അല്ല ലക്ഷ്യം. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കണം. ഞാനൊരു എന്റർടെയ്നർ ആണല്ലോ", എന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംവിധായകന്റെ പേരില്ലാതെ പുതിയ പോസ്റ്റർ; കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ചർച്ചയാവുന്നു
"വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ഭൂതകാലത്തിന് വേണ്ടി ആദ്യം ചിത്രീകരിച്ചത്": ഷെയ്ൻ നിഗം