ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടത് വാർത്തകളിലൂടെ ആണ് അറിഞ്ഞതെന്നും അതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം.
മലയാളത്തിന്റെ പ്രിയ താരമാണ് ആസിഫ് അലി. വെള്ളിത്തിരയിൽ എത്തി കാലങ്ങൾ കഴിഞ്ഞ താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ആണ്. ഏതാനും നാളുകൾക്ക് മുൻപ് സംഗീതഞ്ജൻ രമേഷ് നാരായൺ ആസിഫ് ആലിയെ അപമാനിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ ആസിഫിന്റെ പേര് ആഡംബര നൗകയ്ക്ക് നൽകിയതും വലിയ വാര്‍ത്തയായി. വിവാദ സംഭവത്തെ നടന്‍ കൈകാര്യം ചെയ്ത രീതിയെ പിന്തുണച്ചും ആദരിച്ചും കൊണ്ടായിരുന്നു ഇത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.
ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടത് വാർത്തകളിലൂടെ ആണ് അറിഞ്ഞതെന്നും അതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം പറഞ്ഞു. ആദ്യം കേട്ടപ്പോൾ ഇത് കുറച്ച് ഓവറായി പോയല്ലോ എന്ന് തോന്നിയെന്നും ആസിഫ് കൂട്ടിച്ചേർത്തു. ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ ആയിരുന്നു നടന്റെ പ്രതികരണം.
"അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഒത്തിരി അഭിമാനം തോന്നി. ആ വർത്തയ്ക്ക് താഴെ ഒരു കമന്റ് കണ്ടു. "എന്നാല്‍ പിന്നെ ഇവനെ ഒരു ചില്ല് കൂട്ടിലിട്ട് പുണ്യാളനായി പ്രഖ്യാപിക്കൂ" എന്ന്. എല്ലാം ഇതിന്റെ ഭാഗമാണ്. ഞാൻ ന്യൂസിലൂടെയാണ് അത് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടെങ്കിലും ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായി പോയില്ലേ എന്ന്", എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.
'കാവാലയ്യ'യ്ക്ക് ശേഷം മറ്റൊരു കിടിലൻ ഡാൻസ് നമ്പർ; 'സ്ത്രീ 2'ൽ നിറഞ്ഞാടി തമന്ന
ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് ആഡംബര നൗകയ്ക്ക് ആസിഫിന്റെ പേര് നൽകിയത്. പല നിലയിൽ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി അന്ന് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..