'ആണാണോ പെണ്ണാണോ എന്ന ചോദ്യം യുകെജി മുതൽ കേൾക്കുന്നതാണ്', മനസ്സു തുറന്ന് അഞ്ജു റോഷ്

By Web Team  |  First Published Nov 16, 2022, 7:24 PM IST

'ലേഡീസ് റൂമി'ലേക്ക് എത്തിയപ്പോൾ ആ ചോദ്യത്തിന്റെ എണ്ണം കുറയാൻ തുടങ്ങിയെന്നും അഞ്ജു റോഷ്.


അവതാരകയിൽ നിന്ന് അഭിനയത്തിലേക്ക് ചുവടു മാറിയ താരമാണ് അഞ്ജു റോഷ്. തന്റെ അഭിനയ ജീവിതത്തിന്റെ ക്രെഡിറ്റ് അഞ്ജു നൽകുന്നത് നടി അനുമോൾക്കാണ്. അനുമോളാണ് അഞ്ജുവിനെ അഭിനയ രംഗത്തിലേക്ക് എത്തിക്കുന്നതും സീരിയലിൽ അവസരം നേടിക്കൊടുക്കുന്നതും. സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള താരം തന്റെ ആദ്യത്തെ ഇന്റർവ്യൂ വിശേഷങ്ങളാണ് പ്രേക്ഷകരെ അറിയിക്കുന്നത്.

ഞാൻ ഈ മേഖലയിലേക്ക് വരും എന്ന് എനിക്ക് ഉറപ്പായിരുന്നു. നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അതിനായി നമ്മൾ പ്രയത്നിച്ചാൽ ഉറപ്പായും നമ്മൾ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും'' എന്നാണ് തന്റെ കരിയിറിനെക്കുറിച്ച് അഞ്ജു പറയുന്നത്. 'അഭി വെഴ്‍സസ് മഹി'യുടെ സമയത്താണ് അഞ്ജുവിനെ സംവിധായകൻ രാജേഷ് തലച്ചിറ 'ലേഡീസ് റൂമി'ലേക്ക് വിളിക്കുന്നത്. അഞ്ജു റോഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by ANJUZ ROSH (@anjuzrosh_official)

നിരന്തരം ചോദിക്കുന്ന ആണാണോ പെണ്ണാണോ എന്ന ചോദ്യത്തെക്കുറിച്ച് അഞ്ജു മനസ് തുറക്കുന്നുണ്ട്. താൻ ഈ ചോദ്യം കേൾക്കാൻ തുടങ്ങുന്നത് ഇന്നും ഇന്നലെയുമല്ലെന്നാണ് അഞ്ജു പറയുന്നത്. യുകെജി കാലം മുതൽ കേൾക്കുന്ന ചോദ്യമായതിനാൽ ഇപ്പോൾ ശീലമായെന്നാണ് അഞ്ജു പറയുന്നത്. അവതാരകയായപ്പോൾ വീഡിയോസിൽ ഒക്കെയും പോസിറ്റീവ്, നെഗറ്റീവ് കമന്റ്സ് എന്നതിലുപരി കേട്ടിട്ടുള്ളതും ഇതേ ചോദ്യമാണ്. 'ലേഡീസ് റൂമി'ലേക്ക് എത്തിയപ്പോൾ ആ ചോദ്യത്തിന്റെ എണ്ണം കുറയാൻ തുടങ്ങിയെന്നും അഞ്ജു പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഒട്ടേറേ പേരാണ് അഞ്‍ജു റോഷിന് ആശംസകളുമായി വീഡിയോ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

അച്ഛനും അമ്മയും ചേച്ചിയും അനുജനും അടങ്ങുന്നതാണ് അഞ്ജുവിന്റെ കുടുംബം. ഗോള്‍ഡ് ബിസിനസ് ആണ് അച്ഛന്. അച്ഛന്റെ പാതയിലൂടെ താനും ബിസിനസിലേക്ക് ഇറങ്ങണം എന്നായിരുന്നു അഞ്ജുവിന്റെ അച്ഛന്റെ ഇഷ്‍ടം. എന്നാല്‍ തന്റെ പാഷന്‍ അഭിനയം ആണെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ തന്റെ വഴിക്ക് വിടുകയായിരുന്നുവെന്നും അഞ്ജു പറയുന്നു.

Read More: സിനിമയ്‍ക്കൊപ്പം ജയന്റെ മരണ വാര്‍ത്ത ചേര്‍ത്തു, വിശ്വസിക്കാതെ ആരാധകര്‍

click me!