നടി അഞ്‍ജലിയുടെയും സംവിധായകൻ ശരത്തിന്റെയും മകളുടെ പേര് കേട്ട് അമ്പരന്ന് ആരാധകര്‍.
'സുന്ദരി' എന്ന പരമ്പരയിലൂടെ സുപരിചിതയായ താരമാണ് അഞ്ജലി. സാമൂഹ്യ മാധ്യമത്തില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാനും ശ്രമിക്കാറുണ്ട്. ഒരു മാസം മുന്നേ തന്നെ താരം പ്രസവത്തിനായി അഡ്‍മിറ്റായ വിവരം അഞ്ജലിയും ശരത്തും തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്. എന്നാല്‍ പീന്നീട് യാതൊരു വിവരമില്ലല്ലോയെന്ന് താരത്തിന്റെ ആരാധകര്‍ അന്വേഷിച്ചിരുന്നു.
കൂടാതെ പ്രസവത്തിനായി താരം സര്‍ക്കാര്‍ ആശുപത്രിയാണ് തെരഞ്ഞെടുത്തത് എന്നതിനാല്‍ അഞ്ജലിയെ ആരാധകരില്‍ പലരും അന്ന് അഭിനന്ദിച്ചിരുന്നു. കുഞ്ഞ് എത്തിയിരിക്കുന്നൂവെന്ന് അറിയിച്ചിരിക്കുകയാണ് താരം തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ. ഒരു പെണ്‍കുട്ടിയാണ് അഞ്‍ജലിക്കും ശരത്തിനും. കുഞ്ഞിന്റെ പേരും ശരത്ത് വെളിപ്പെടുത്തിയിരിക്കുകയാണ്.
'കാത്തിരുന്ന വസന്തം പെണ്‍കുട്ടിയാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന പേര് തന്നെ അവള്‍ക്കിട്ടു. 'മഴ' എന്നാണ് ഭാര്യ അഞ്ജലിയുടെ ചിത്രത്തിനൊപ്പം ശരത്ത് കുറിച്ചത്. 'മഴ' എന്ന പേര് അതിശയത്തോടെയാണ് താരത്തിന്റെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്‍തമായ പേരുകളാണല്ലോ ഇപ്പോള്‍ ട്രെന്‍ഡിംഗ്. അതുകൊണ്ടാകണം കാത്തിരുന്നു വന്ന തങ്ങളുടെ കുഞ്ഞിന് മഴ എന്ന പേര് ഇരുവരും സമ്മാനിച്ചത്. പ്രസവത്തിന് നിരവധി കോംപ്ലിക്കേഷനുകളായിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം വ്യക്തമാക്കി അഞ്ജലി വീഡിയോ പങ്കുവച്ചിരുന്നു. എന്താണ് പ്രശ്‌നങ്ങളെന്ന് പറഞ്ഞില്ലായെങ്കിലും, നേരത്തേ തന്നെ അഡ്‍മിറ്റാകേണ്ടി വന്നത് പല പ്രശ്‌ന്ങ്ങളുമുള്ളതുകൊണ്ടാണെന്ന് ആരാധകരും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആരാധകരില്‍ പലരും നിരന്തരമായി താരത്തിന്റെ വിശേഷങ്ങള്‍ തിരക്കി സാമൂഹ്യ മാധ്യമത്തില്‍ എത്തിയിരുന്നു.
'സുന്ദരി' എന്ന സൂര്യാ ടിവി സീരിയലിലൂടെയാണ് അഞ്ജലി പ്രേക്ഷകരുടെ ഇഷ്‍ടം നേടിയത്. എന്നാല്‍ പൊടുന്നനെ അഞ്ജലിയെ മാറ്റുകയായിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തന്നെ സീരിയലില്‍ നിന്ന് മാറ്റിയതെന്ന് വ്യക്തമാക്കിയ അഞ്‍ജലി തന്റെ വിവാഹം കഴിഞ്ഞ ഉടനെ മാറ്റിയതിനുള്ള കാരണം എന്താണെന്ന് അറിയില്ലായെന്നും അന്ന് പറഞ്ഞിരുന്നു. സംവിധായകനാണ് അഞ്ജലിയുടെ ഭര്‍ത്താവ് ശരത്ത്.
Read More: 'ഡേറ്റിംഗ് ആപ്പിലൊന്നും പോകേണ്ട', സാധികയെ വിവാഹം കഴിക്കണമെന്ന് അവതാരകൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക