എല്ലാവരും കാണില്ലെന്ന് നിര്‍മ്മാതാക്കള്‍ തന്നെ പറഞ്ഞ ചിത്രം 'കില്‍' ഒടിടിയില്‍: പക്ഷെ ഒരു പ്രശ്നമുണ്ട് !

By Web Team  |  First Published Jul 24, 2024, 9:04 AM IST

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നടത്തിയ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. 


മുംബൈ: ലക്ഷ്യ നായകനായ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കില്‍. അപ്രതീക്ഷിത വിജയമാണ് ഈ ചിത്രം ബോക്സോഫീസില്‍ നേടുന്നത്. രാജ്യമൊട്ടെകെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രത്തിലെ വയലന്‍സ് ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കളക്ഷന്‍ കണക്കുക്കള്‍ എന്നതിനപ്പുറം മികച്ച റിവ്യൂവാണ് ചിത്രം നേടുന്നത്. ഒടിടിയിലേക്കും കില്‍ പ്രദര്‍ശനത്തിന് വരുന്ന വാര്‍ത്തകളാണ് പുതുതായി ചര്‍ച്ചയാകുന്നത്.  കില്‍ ആഗോളതലത്തില്‍ ഏകദേശം 41 കോടിയോളം നേടിക്കഴിഞ്ഞു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നടത്തിയ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

Latest Videos

undefined

കില്‍ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമാകില്ല  എന്നതാണ് ഇതിലെ ട്വിസ്റ്റ്.  മൂന്നാം ആഴ്‌ചയിൽ തന്നെ ഒടിടിയില്‍ എത്തിയ പടം  എന്നാല്‍ വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക. യുഎസിലെയും യുകെയിലെയും പ്രേക്ഷകർക്ക് കില്‍ കാണാം. ഇതിനായി ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നതിന് കാഴ്ചക്കാർ 24.99 ഡോളര്‍ നല്‍കണം. കൂടാതെ, ആപ്പിൾ ടിവിയിൽ വീഡിയോ ഓൺ ഡിമാൻഡ് വഴിയും കില്‍ ലഭ്യമാണ്.

ഇന്ത്യൻ ഒടിടി കാഴ്ചക്കാർക്ക്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കിൽ ആസ്വദിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യയില്‍ തീയറ്ററുകളില്‍ ചിത്രം ഇപ്പോഴും ഓടുന്നു എന്നതാണ് ഒടിടി റിലീസ് മാറ്റാന്‍ കാരണമായത്. ചിത്രം 'ജോണ്‍വിക്ക്' ചിത്രങ്ങള്‍ ഒരുക്കിയ പ്രൊഡക്ഷന്‍ ഹൗസ് ഹോളിവുഡില്‍ എടുത്തേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 

ചിത്രങ്ങള്‍ തുടരെ തുടരെ പൊട്ടുന്നു: താന്‍ പഠിച്ച പാഠം തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

"സീക്രട്ട്" ചിത്രത്തിന്‍റെ പ്രിവ്യൂ: ഗംഭീര അഭിപ്രായവും അഭിനന്ദനങ്ങളുമായി തമിഴ് സിനിമാലോകം

tags
click me!