സീരിയലിലെ കണ്ണന്റെ വേഷം കൈകാര്യം ചെയ്യുന്ന അച്ചു സുഗന്ത് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇതും ഒരു കൂട്ടത്തല്ല് തന്നെയാണെങ്കിലും തമാശയ്ക്ക് ആണെന്ന് മാത്രം.
തിരുവനന്തപുരം: തമിഴില്‍ നിന്ന് നിന്ന് റീമേക്ക് ചെയ്തു വന്ന സീരിയല്‍ ആണെങ്കിലും, സാന്ത്വനം മലയാളത്തിലേക്ക് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കുടുംബത്തിന്റെ ഒത്തൊരുമയും സ്‌നേഹവും കുഞ്ഞു കുഞ്ഞു ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി സാന്ത്വനം വളരെ പെട്ടന്ന് പ്രേക്ഷകര്‍ക്ക് പരിചിതമായി.
അതിലെ കഥാപാത്രങ്ങളെയും സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ഇപ്പോള്‍ സാന്ത്വനത്തില്‍ ആ സ്‌നേഹവും അടുപ്പവും ഒന്നുമില്ല. തല്ലിപ്പിരിയുന്ന അവസ്ഥയാണ്. അവിടെ വരെ എത്തി കാര്യങ്ങള്‍. സീരിയലിൽ ഇങ്ങനൊക്കെ ആണെങ്കിലും സെറ്റിൽ കട്ട കമ്പനിയാണ് ഓരോരുത്തരും.
undefined
ഇപ്പോഴിതാ സീരിയലിലെ കണ്ണന്റെ വേഷം കൈകാര്യം ചെയ്യുന്ന അച്ചു സുഗന്ത് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇതും ഒരു കൂട്ടത്തല്ല് തന്നെയാണെങ്കിലും തമാശയ്ക്ക് ആണെന്ന് മാത്രം.
സാന്ത്വനം ഓഫ് സ്ക്രീൻ തല്ല് എന്ന തമ്പ്നെയിലൂടെയാണ് അച്ചു സുഗന്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഗെയിം അച്ചു തന്നെ തയാറാക്കി അപ്സരയോടും ഗോപികയോടും രക്ഷയോടുമെല്ലാം ചോദിക്കുന്നുണ്ട്. അവർ തെരഞ്ഞെടുക്കുന്ന നമ്പറുകളിൽ എന്താണോ എഴുതിയിരിക്കുന്നത് അതാണ് വായിക്കുന്നത്.
ഊഡായിപ്പ്, ഊള, ചിമ്പാൻസി എന്നിങ്ങനെയൊക്കെയാണ് ഓരോരുത്തരും ഒടുവിൽ എത്തുന്നത്. ഓരോന്ന് പറയുമ്പോഴും അച്ചുവിനെ അടിക്കുന്നതും ഇടിക്കുന്നതുമെല്ലാം കാണാം. സെറ്റിൽ വളരെ സന്തോഷമായാണ് എല്ലാവരും ഉള്ളതെന്ന് ഒരിക്കൽക്കൂടി കാണിക്കുകയാണ് താരങ്ങൾ. കൂടെ കുട്ടികുറുമ്പിയും എല്ലാത്തിനും കൂടുന്നുണ്ട്. ഇതിപ്പോ ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തല്ലാണല്ലോയെന്നാണ് ആരാധകരുടെ കമന്റ്.
സാന്ത്വനം സീരിയല്‍ അവസാനിക്കാന്‍ പോകുകയാണ്, ക്ലൈമാക്‌സിലേക്ക് അടുക്കുന്നു എന്നൊക്കെ പറഞ്ഞായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയായി വാരാന്ത്യ പ്രമോ വിട്ടുകൊണ്ടിരുന്നത്. എങ്കിലും സീരിയൽ നീളുന്നതായാണ് സൂചനകൾ.
ഹാ ഇവരുടെ പ്രായം റിവേഴ്സിലോ; ആരാധകരെ ഞെട്ടിച്ച് ശ്രീകലയും നിയയും
50ാം ജന്മദിനത്തില്‍ ഹൃത്വിക് റോഷനോട് അമ്മയ്ക്ക് പറയാനുള്ളത്; ചിത്രവും വാചകങ്ങളും വൈറല്‍.!