സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞു, നടൻ അര്‍ജുൻ അശോകൻ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

By Web Team  |  First Published Jul 27, 2024, 5:38 AM IST

ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം


കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു. 

വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

Latest Videos

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

 

click me!