ഇപ്പോഴിതാ ഓസ്‍ലര്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 20നാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്.
കൊച്ചി: ഈ വർഷം ആദ്യം മലയാള സിനിമയിൽ ആദ്യത്തെ ഹിറ്റായിരുന്നു എബ്രഹാം ഓസ്‍ലര്‍. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രത്തിൽ നായകനായി എത്തിയത് ജയറാം ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടി കൂടി അതിഥി വേഷം ഏറെ കൈയ്യടി നേടിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടിയിരുന്നു.
ഇപ്പോഴിതാ ഓസ്‍ലര്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 20നാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. അർദ്ധരാത്രി മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം കൈവരിച്ചത്. സിനിമ തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്ക് വീണ്ടും കാണാനുമുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
undefined
എബ്രഹാം ഓസ്‍ലര്‍ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു ജയറാം അവതരിപ്പിച്ചത്. 2024 ജനുവരി 11നാണ് ഓസ്‍ലര്‍ തിയറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും 40 കോടിയോളം രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
മിഥുൻ മാനുവേല്‍ തോമസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. മിഥുൻ മുകുന്ദൻ സംഗീതം നൽകിയ ചിത്രത്തിൽ അനശ്വര രാജൻ, അർജൻ അശോകൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ജഗദീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങളും അണിനിരന്നിരുന്നു.
ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലാണ്.
'അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വലുതെന്തോ ഉണ്ട്' ബിഗ്ബോസിൽ പണി വരുന്നുണ്ടെന്ന് ശോഭ
വിജയിയുടെ മകന്‍റെ ചിത്രത്തില്‍ അഭിനയിക്കില്ല; കഥ കേട്ട ശേഷം പിന്‍മാറി തമിഴ് യുവതാരം