2022 ഓഗസ്റ്റ് 11 ന് റിലീസ് ചെയ്ത ലാൽ സിംഗ് ഛദ്ദയിൽ ആമിർ ഖാൻ, കരീന കപൂർ ഖാൻ, മോന സിംഗ്, നാഗ ചൈതന്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
മുംബൈ: ആമിർ ഖാൻ്റെ 2022ല്‍ ഇറങ്ങിയ ലാൽ സിംഗ് ഛദ്ദ ഏറ്റവുമധികം കാത്തിരുന്ന സിനിമകളിൽ ഒന്നായിരുന്നു. എന്നാല്‍ 2022 ഓഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയപ്പോൾ അത് വലിയൊരു പരാജയമായി മാറി. ചിത്രം ബോക്‌സ് ഓഫീസിൽ നേട്ടം കൊയ്യുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 60 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. ചിത്രം പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷം, ആമിർ ഖാൻ്റെ മുൻ ഭാര്യ കിരൺ റാവു ഇപ്പോൾ ലാൽ സിംഗ് ഛദ്ദയുടെ പരാജയം ആമിര്‍ ഖാനെ ആഴത്തില്‍ തന്നെ ബാധിച്ചുവെന്ന് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
"നിങ്ങൾ എല്ലാ പരിശ്രമങ്ങളും നടത്തിയിക്കും ഫലം പരാജയമാകുമ്പോള്‍ അത് ശരിക്കും നിരാശാജനകമാണ്. ഇതാണ് ലാൽ സിംഗ് ഛദ്ദ എന്ന സിനിമയില്‍ സംഭവിച്ചത്. ഇത് തീർച്ചയായും ആമിറിനെ ആഴത്തിൽ ബാധിച്ചു," കിരൺ അടുത്തിടെ ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിൻ്റെ പരാജയം ആമിറിനെ മാത്രമല്ല ടീമിനെയാകെ ബാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
2022 ഓഗസ്റ്റ് 11 ന് റിലീസ് ചെയ്ത ലാൽ സിംഗ് ഛദ്ദയിൽ ആമിർ ഖാൻ, കരീന കപൂർ ഖാൻ, മോന സിംഗ്, നാഗ ചൈതന്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. അദ്വൈത് ചന്ദനാണ് ഇത് സംവിധാനം ചെയ്തത്, 1994-ൽ ടോം ഹാങ്ക്സിൻ്റെ ചിത്രമായ ഫോറസ്റ്റ് ഗമ്പിൻ്റെ ഔദ്യോഗിക ഹിന്ദി റീമേക്കായിരുന്നു ഇത്.
മുമ്പ്, ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ ഖാനെ ആദ്യമായി കണ്ടുമുട്ടിയ കാര്യം കരീന കപൂറും അനുസ്മരിച്ചു. ആമിര്‍ അന്ന് തന്നോട് ക്ഷമാപണം നടത്തുന്ന പോലെയാണ് കാണപ്പെട്ടത് എന്നാണ് കരീന പറഞ്ഞത്.
“ഞാനും ആമിറും എൻഎംഎസിസി ഉദ്ഘാടനത്തിനെത്തിയിരുന്നു. ലാൽ സിംഗ് ഛദ്ദ സിനിമയ്ക്ക് ശേഷം ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത് അന്നാണ്.എന്നോട് ക്ഷമാപണം നടത്തുന്ന പോലുള്ള മുഖഭാവം ആയിരുന്നു അദ്ദേഹത്തിന്. 3 ഇഡിയറ്റ്‌സ് , തലാഷ് (എന്നീ വലിയ സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ വിജയങ്ങളില്‍ കാര്യമില്ല. ആമിറിനും സംവിധായകനും ഞാൻ ഒരു നീണ്ട കത്ത് വാട്ട്‌സ്ആപ്പിൽ എഴുതി, ഞങ്ങളുടെ ബന്ധങ്ങള്‍ ഒരു സിനിമയുടെ ഫലത്തെ ആശ്രയിക്കുന്നില്ലെന്നായിരുന്നു അതിന്‍റെ കാതല്‍ ” കരീന 2023 ഒക്ടോബറിൽ മിഡ്-ഡേയോട് പറഞ്ഞു.
അതേസമയം, ആമിർ ഖാൻ ഉടൻ തന്നെ സിതാരെ സമീൻ പര്‍ എന്ന ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ ജെനീലിയ ഡിസൂസയാണ് നായിക. സണ്ണി ഡിയോളിനെ നായകനാക്കി ലാഹോർ: 1947 എന്ന ചിത്രവും ആമിര്‍ നിർമ്മിക്കുന്നുണ്ട്.
'എന്റെ പൈസയ്ക്ക് വാങ്ങി ഞാനിടുന്നു. കുറച്ചൊക്കെ മാന്യത കാണിക്കാം', വസ്ത്രധാരണത്തെക്കുറിച്ച് മീനാക്ഷി
ദുബായില്‍ പാര്‍ട്ടി നടത്തി ഓറി; അതിഥിയായി എത്തിയാളെ കണ്ട് ഞെട്ടി ബോളിവുഡ്.!