2025ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ലാപത ലേഡീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിർ ഖാൻ തന്‍റെ സ്വപ്ന പദ്ധതിയായ മഹാഭാരത ചിത്രത്തെ കുറിച്ച് സംസാരിച്ചു.
മുംബൈ: 2025ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മാറിയ ലാപത ലേഡീസ് എന്ന താന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ പ്രമോഷനിലാണ് ആമിർ ഖാൻ. ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, നിര്‍മ്മാണ രംഗത്ത് സജീവമാകുന്നത് സംബന്ധിച്ചും. പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ചും താരം മനസ് തുറന്നു. ഒപ്പം തന്‍റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തെക്കുറിച്ചും ആമിർ ഖാൻ സംസാരിച്ചു.
"എനിക്ക് കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനും യുവ പ്രതിഭകൾക്ക് അവസരം നൽകാനും ആഗ്രഹമുണ്ട്. ഞാൻ അഭിനയം തുടരും. സാധാരണയായി 2-3 വർഷത്തിനുള്ളിൽ 1 സിനിമയാണ് ഞാന്‍ ചെയ്യാറ്. ഒരു നടനെന്ന നിലയിൽ, അടുത്ത ദശാബ്ദത്തില്‍ വര്‍ഷത്തില്‍ ഒരു ചിത്രം ചെയ്യണം എന്നാണ് ആഗ്രഹം. ഞാൻ ഇഷ്ടപ്പെടുന്ന കഥകളുമായി കൂടുതൽ സിനിമകൾ നിർമ്മിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു" ആമിര്‍ ഖാന്‍ പറഞ്ഞു.
undefined
മഹാഭാരതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുന്നതിനെ കുറിച്ച് ആമിര്‍ തുടർന്നു പറഞ്ഞു, "മഹാഭാരതം എന്‍റെ സ്വപ്ന പദ്ധതിയാണ്, എന്നാല്‍ അത് എന്നെ പേടിപ്പിക്കുന്ന പ്രോജക്റ്റാണ്. വളരെ വലുതാണ്, അത് തെറ്റായി പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഇത് വലിയ ഉത്തരവാദിത്തമാണ്, കാരണം ഇന്ത്യക്കാർ എന്ന നിലയിൽ അത് എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് എനിക്ക് എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ട് അതിനാൽ അത് നോക്കാം എന്നെ പറയാന്‍ പറ്റൂ"
മഹാഭാരതത്തെ ആസ്പദമാക്കി ഒരു വന്‍ ചിത്രം ഒരുക്കാനുള്ള ആശയം ആമിര്‍ ചെയ്യുന്നുണ്ടെന്ന് 2018 ലെ ഒരു പരിപാടിയിൽ എഴുത്തുകാരി അഞ്ജും രാജബലി പറഞ്ഞിരുന്നു. 1000 കോടി ബജറ്റിൽ ഒരുങ്ങുമെന്ന് കിംവദന്തികൾ പ്രചരിച്ച ഈ സിനിമയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് താരം ഇത് സംബന്ധിച്ച് സംസാരിച്ചത്.
ഹോളിവുഡ് കണ്ട മലയാളി: ബഹുമുഖ പ്രതിഭ തോമസ് ബർലി വിട പറയുമ്പോള്‍
'സിനിമ രംഗത്തിന് രക്ഷിതാവിനെ കിട്ടി': കപൂര്‍ കുടുംബം മോദിയെ കണ്ടതില്‍ പ്രതികരിച്ച് കങ്കണ