Laal Singh Chaddha trailer : ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ', ട്രെയിലര്‍ പുറത്തുവിട്ടു

By Web Team  |  First Published May 30, 2022, 10:33 AM IST

ആമിര്‍ ഖാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Laal Singh Chaddha trailer).


ആമിര്‍ ഖാൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ലാല്‍ സിംഗ് ഛദ്ദ'യാണ്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു ചിത്രം റിലീസ് വൈകിയത്. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് (Laal Singh Chaddha trailer).

ഐപിഎല്‍ ഫൈനലിനിടെ ആയിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യം പുറത്തുവിട്ടത്. പല പ്രായങ്ങളിലുള്ള ആമിര്‍ ഖാനെ ചിത്രത്തില്‍ കാണാമെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Latest Videos

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.  കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

click me!