'ഗജിനി 2' ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

By Web Team  |  First Published May 5, 2023, 10:12 AM IST

ആമിറിന്‍റെ കരിയറിലെ വൈവിധ്യമുള്ള കഥാപാത്രമായിരുന്നു ഗജിനിയിലെ സഞ്ജയ് സിംഘാനിയ


ബോളിവുഡില്‍ വന്‍ സാമ്പത്തിക വിജയങ്ങള്‍ പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ള താരമാണ് ആമിര്‍ ഖാന്‍. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി വിജയം അദ്ദേഹത്തിനൊപ്പമില്ല. കൃത്യമായി പറഞ്ഞാല്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആയ 2016 ചിത്രം ദംഗലിനു ശേഷം ആമിര്‍ ഖാന്‍ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസില്‍ നിലം തൊട്ടിട്ടില്ല. വലിയ പ്രതീക്ഷകളോടെ എത്തിച്ച ലാല്‍ സിംഗ് ഛദ്ദയും പരാജയമായതിന് പിന്നാലെ സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്. എന്നാല്‍ ഈ ഇടവേളയ്ക്കു ശേഷം ചെയ്യേണ്ട സിനിമയെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് അദ്ദേഹം. ഇപ്പോഴിതാ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.

കരിയറില്‍ വലിയ വിജയം നേടിയ ഒരു ചിത്രത്തിന്‍റെ സീക്വലിന് ആമിര്‍ ഒരുങ്ങുന്നു എന്നതാണ് അത്. 2008 ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ദംഗല്‍ ആണ് ആ ചിത്രം. തെലുങ്ക് സിനിമയിലെ പ്രമുഖ ബാനര്‍ ഗീത ആര്‍ട്സിന്‍റെ ഉടമ അല്ലു അരവിന്ദുമായി കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഒന്നിലധികം തവണ ആമിര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും ചര്‍ച്ചകള്‍. ആമിര്‍ നായകനാവേണ്ട നിരവധി പ്രോജക്റ്റുകള്‍ ഇരുവരും സംസാരിച്ചെന്നും ഗജിനി 2 അതിലൊന്നാണെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നു എന്നല്ലാതെ ഒരു പ്രോജക്റ്റിലും പൂര്‍ണ്ണമായ ധാരണ ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ടുമില്ല.

Latest Videos

അതേസമയം ഗജിനി 2 ന് സാധ്യതയുണ്ടെന്ന വാര്‍ത്ത ആമിര്‍ ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ആമിറിന്‍റെ കരിയറിലെ വൈവിധ്യമുള്ള കഥാപാത്രമായിരുന്നു ഗജിനിയിലെ സഞ്ജയ് സിംഘാനിയ. ചിത്രത്തിന്‍റെ സീക്വല്‍ എത്തിയാല്‍ അത് ആമിറിന്‍റെ ബോക്സ് ഓഫീസ് തിരിച്ചുവരവ് യാഥാര്‍ഥ്യമാക്കുമെന്ന് അവര്‍ കരുതുന്നു. സൂര്യയെ നായകനാക്കി എ ആര്‍ മുരുഗദോസ് 2005 ല്‍ ഒരുക്കിയ ഇതേപേരിലുള്ള തമിഴ് ചിത്രത്തിന്‍റെ റീമേക്കിലാണ് ആമിര്‍ നായകനായത്. ഹിന്ദി റീമേക്കും മുരുഗദോസ് തന്നെയാണ് സംവിധാനം ചെയ്തത്. 

ALSO READ : 'നായികയായുള്ള തുടക്കമായേനെ ആ ചിത്രം'; മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ശ്രുതി ലക്ഷ്‍മി

click me!