ഷിംല ഫെസ്റ്റിവലിലെ മികച്ച ചിത്രം; 'ആകാശത്തിനു താഴെ' യുട്യൂബില്‍ എത്തി

By Web Team  |  First Published Sep 22, 2024, 4:23 PM IST

ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്‍ത ചിത്രം


ഒന്‍പതാമത് ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ആകാശത്തിനു താഴെ യുട്യൂബില്‍ എത്തി. അമ്മ ഫിലിംസ് എന്റർടെയ്‍ന്‍‍മെന്‍റ്സ് എന്ന യു ട്യൂബ് ചാനലിലാണ് ചിത്രം എത്തിയിരിക്കുന്നത്. അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിച്ച് ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രദീപ് മണ്ടൂര്‍ ആണ് എഴുതിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സി ജി പ്രദീപ് നായകനാവുന്ന ഈ ചിത്രത്തിൽ കലാഭവൻ പ്രജോദ്, തിരു, കണ്ണൂർ വാസൂട്ടി, രമാദേവി, ദേവനന്ദ രതീഷ്, മായ സുരേഷ്, പ്രതാപൻ കെ എസ്, അരുൺ ജി, പ്രേംകുമാർ ശങ്കരൻ, പളനിസാമി അട്ടപ്പാടി, അജയ് വിജയ്, ശ്യാം കാർഗോസ്, വിനോദ് ഗാന്ധി, ജോസ് പി റാഫേൽ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ഷാൻ പി റഹ്‍മാന്‍, സംഗീതം ബിജിബാൽ, എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, പി ആർ ഒ- എ എസ് ദിനേശ്.

Latest Videos

ALSO READ : 37 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സൂപ്പര്‍ കോംബോ; 'തഗ് ലൈഫ്' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!