അത് നമ്മളിലേക്ക് എത്തിക്കുക 'റിബല്‍ സ്റ്റാര്‍'; ആടുജീവിതം ബിഗ് അപ്ഡേറ്റ്

By Web Team  |  First Published Jan 9, 2024, 7:07 PM IST

മികവിന്‍റെ ഒരു വലിയ നിരയാണ് ചിത്രത്തിനൊപ്പം അണിനിരക്കുന്നത്


മലയാളി സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം. മലയാളിക്ക് അത്രയും പരിചിതമായ ഒരു അനുഭവകഥ ബിഗ് സ്ക്രീനില്‍ ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്തതരം കാന്‍വാസില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് അത്. ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവല്‍ ബ്ലെസി എന്ന ചലച്ചിത്രകാരന്‍റെ 10 വര്‍ഷത്തെ അര്‍പ്പണമാണ്, ഒപ്പം പൃഥ്വിരാജിന്‍റെയും. ഇപ്പോഴിതാ ചിത്രത്തിന്‍റെ  ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംബന്ധിച്ചാണ് അത്. 

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് 5 ന് പുറത്തെത്തും. തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആണ് അത് പുറത്തിറക്കുക. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിലെ നായക കഥാപാത്രമായ നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ എത്തിയിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു അത്. എന്നാല്‍ അത് ട്രെയ്ലര്‍ അല്ലെന്നും വേൾഡ്‍വൈഡ് റിലീസിന് മുന്നോടിയായി ഇന്റലർനാഷണൽ ഏജന്‍റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്ന് ബ്ലെസി അറിയിച്ചിരുന്നു.

Latest Videos

മികവിന്‍റെ ഒരു വലിയ നിരയാണ് ചിത്രത്തിനൊപ്പം അണിനിരക്കുന്നത്. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.  

ALSO READ : അത് എഐ അല്ല, ശരിക്കും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത് തന്നെ; മലയാളികളോടുള്ള വാക്ക് പാലിച്ച് തെലുങ്ക് താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!