സിനിമ ഒടിടിയിൽ കാണാനുള്ള ആവേശത്തിലാണ് മലയാള സിനിമാസ്വാദകർ.
എന്നും പുതുമകൾ തേടുന്ന മലയാള നടൻ ആരാണെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാകൂ. അതേ മമ്മൂട്ടി തന്നെ. മലയാളത്തിൽ അൻപതോളം വർഷങ്ങൾ പൂർത്തിയാക്കി ഇന്നും അജയ്യനായി നിൽക്കുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത് സിനിമയാണ് കണ്ണൂർ സ്ക്വാഡ്. പുതുമുഖങ്ങൾക്ക് എന്നും അവസരം കൊടുക്കുന്ന മമ്മൂട്ടി, കണ്ണൂർ സ്ക്വാഡിലൂടെ റോബി വർഗീസ് രാജ് എന്ന സംവിധായകനെയും മലയാളത്തിന് സമ്മാനിച്ചു.
മമ്മൂട്ടിയുടെ കരിയറിൽ മറ്റൊരു വഴിത്തിരിവായി മാറിയ കണ്ണൂർ സ്ക്വാഡ് ഇന്ന് അൻപത് ദിവസങ്ങൾ പൂർത്തി ആക്കിയിരിക്കുകയാണ്. ആ സന്തോഷം മമ്മൂട്ടിയും പങ്കുവച്ചു. അൻപത് ദിവസം പൂർത്തിയാക്കിയ പോസ്റ്ററിനൊപ്പം എല്ലാവർക്കും മമ്മൂട്ടി നന്ദി അറിയിക്കുകയും ചെയ്തു. "ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു പോസ്റ്റർ കണ്ടിട്ടില്ല, നല്ല സിനിമയ്ക്ക് എന്നും പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ടാകും, നെഗറ്റീവ് റിവ്യൂ വരാത്ത ചില സിനിമകളിൽ ഒന്ന്, കോടികളുടെ കണക്കുകൾ മാത്രമായി മാറിയ സിനിമ ലോകത്തു ദിവസകണക്കെന്നതു വലിയ ഒരിടവേളക്ക് ശേഷം പൊടിതട്ടിയെടുത്തത് ഒരു പുതുമ തന്നെയായി തോന്നുന്നു", എന്നാണ് ആരാധകർ കുറിക്കുന്നത്.
undefined
വിജയ്‌ക്കോ അജിത്തിനോ സൂര്യക്കോ നേടാനാകാത്തത്; ആ റെക്കോർഡും ഇനി രജനികാന്തിന്..!
അതേസമയം, ഇത്രയും ദിവസത്തിൽ മമ്മൂട്ടി ചിത്രം നേടിയത് 80 കോടിക്ക് മേൽ ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത് . കേരളത്തിൽ മാത്രം 42 കോടി ചിത്രം നേടിയെന്നും പറയപ്പെടുന്നു. അൻപത് ദിവസങ്ങൾ പൂർത്തിയാക്കി നാളെ മുതൽ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
ഈ കോലാഹലങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ മമ്മൂട്ടി ഖത്തറിലാണ്. ഇന്ന് ഖത്തിറിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്തായാലും നാളെ സിനിമ ഒടിടിയിൽ കാണാനുള്ള ആവേശത്തിലാണ് മലയാള സിനിമാസ്വാദകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..