ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലും ഒടിടി അവകാശത്തിലുമൊക്കെ റെക്കോര്‍ഡ് ഡീലുകളാണ് ചിത്രം നടത്തിയത്
പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള അപ്കമിംഗ് റിലീസുകള്‍ എടുത്താല്‍ അല്ലു അര്‍ജുന്‍റെ പുഷ്പ 2 നോളം പ്രേക്ഷക പ്രതീക്ഷകളിലുള്ള ഒരു ചിത്രം വേറെയില്ല. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയിട്ടുള്ള അഭിപ്രായ സര്‍വേകളില്‍പ്പോലും നേരിട്ടുള്ള ഹിന്ദി സിനിമകളേക്കാള്‍ അവര്‍ കാത്തിരിക്കുന്നത് പുഷ്പ 2 ആണ്. ഓരോ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കും ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത കാണുമ്പോള്‍ അണിയറക്കാരെ സംബന്ധിച്ച് സന്തോഷത്തിനൊപ്പം അതുണ്ടാക്കുന്ന അധിക സമ്മര്‍ദ്ദം കൂടിയുണ്ട്. ഇപ്പോഴിതാ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
ഒരേ സമയം മൂന്ന് യൂണിറ്റുകളിലാണ് ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതെന്ന് തെലുങ്ക് മാധ്യമമായ 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഎഫ്എക്സിന്‍റെ ധാരാളിത്തമുള്ള ചിത്രത്തില്‍ അത്തരം രംഗങ്ങളുടെ പെര്‍ഫെക്ഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വിഎഫ്എക്സിലെ ഒരു പാളിച്ച പോലും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്ന കാലത്ത് അണിയറക്കാര്‍ എടുത്തിരിക്കുന്ന ശ്രദ്ധാപൂര്‍വ്വമുള്ള മുന്‍കരുതലായി ഇതിനെ വായിക്കാം. ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ റിലീസ്.
ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലും ഒടിടി അവകാശത്തിലുമൊക്കെ റെക്കോര്‍ഡ് ഡീലുകളാണ് ചിത്രം നടത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ന്‍റെ ഉത്തരേന്ത്യന്‍ വിതരണാവകാശം നേടിയത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം. ഡീല്‍ അനുസരിച്ച് അടിസ്ഥാന തുക 250 കോടിയാണ്. ചിത്രം തിയറ്ററില്‍ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് ഇത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം കളക്ഷനില്‍ ചിത്രം പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് ഉറപ്പാണ്.
ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; കോമഡി ത്രില്ലര്‍ ചിത്രത്തിന് ഈരാറ്റുപേട്ടയില്‍ തുടക്കം