എആ‍ർഎം വ്യാജ പതിപ്പ് : പ്രതികളെ പിടിച്ചു, കൊച്ചിയിൽ ചോദ്യംചെയ്യുന്നു; ചിത്രീകരിച്ചത് കോയമ്പത്തൂരിലെ തിയേറ്ററിൽ

By Web Team  |  First Published Oct 11, 2024, 12:46 PM IST

കോയമ്പത്തൂരിലെ തിയേറ്ററിൽവെച്ചാണ് സിനിമ ചിത്രീകരിച്ചത്. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.  


കൊച്ചി : ടൊവിനോ തോമസിനെ നായകനാക്കി  നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം എആ‍ർഎമ്മിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ തിയേറ്ററിൽവെച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി സൈബർ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്.   

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, തകർന്ന ഓട്ടോയിൽ കുടുങ്ങി ഓട്ടോ ഡ്രൈവർ, അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

Latest Videos

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ കാന്‍വാസില്‍ എത്തിയ ചിത്രമാണ് എആര്‍എം. കരിയറിലെ 50-ാം ചിത്രത്തിൽ  ടൊവിനോ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ പിന്നാലെ ചിത്രത്തിന്റെ തിയറ്റർ പതിപ്പ് പുറത്തിറങ്ങി. . ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 

 

 

click me!