മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷം, 18 വർഷമായി കിങ്ങായി 'ബിലാല്‍'; രണ്ടാം വരവ് എന്ന് ? പ്രതീക്ഷയിൽ ആരാധകർ

Published : Apr 15, 2025, 08:41 AM ISTUpdated : Apr 15, 2025, 08:50 AM IST
മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷം, 18 വർഷമായി കിങ്ങായി 'ബിലാല്‍'; രണ്ടാം വരവ് എന്ന് ? പ്രതീക്ഷയിൽ ആരാധകർ

Synopsis

2007 ഏപ്രിൽ 14ന് ആയിരുന്നു ബി​ഗ് ബി റിലീസ് ചെയ്തത്.

ചില സിനിമകൾ അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെയും ആരാധകരുടെ മനസിൽ അങ്ങനെ കിടക്കും. അതിലെ കഥാപാത്രങ്ങളും ഡയലോ​ഗുകളും മനപാഠമായിരിക്കും. അത്തരത്തിലൊരു മമ്മൂട്ടി പടമുണ്ട് മലയാള സിനിമയിൽ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രം എന്ന് ഏവരും ഒരേസ്വരത്തിൽ പറയുന്ന ബിലാൽ. അമൽ നീരദിന്റെ സംവിധാനത്തിൽ ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം റിലീസ് ചെയ്തിട്ട് 18 വർഷം തികഞ്ഞിരിക്കുകയാണ്. 

2007 ഏപ്രിൽ 14ന് ആയിരുന്നു ബി​ഗ് ബി റിലീസ് ചെയ്തത്. സ്ലോ മോഷന്റെ ആശയ പാഠങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം ഇന്നും കാലാനുവർത്തിയായി നിലനിൽക്കുന്നുണ്ട്. റിലീസ് ചെയ്ത സമയത്ത് വമ്പന്‍ വിജയം ആയില്ലെങ്കിലും വേറിട്ട അവതരണം കൊണ്ട് ബി​ഗ് ബി ശ്രദ്ധിക്കപ്പെട്ടു. പില്‍ക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ കള്‍ട്ട് പദവി നേടുന്ന തരത്തിലേക്ക് ബി​ഗ് ബി വളരുകയായിരുന്നു. 

ഇന്നും മലയാളികൾ ആഘോഷിക്കപ്പെടുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുണ്ടെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കാലങ്ങളായി. 2017ൽ ആയിരുന്നു ഇക്കാര്യം പുറത്തുവന്നത്. പക്ഷേ പിന്നീട് ബി​ഗ് ബി 2നെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നില്ല. ബിലാൽ എന്നാകും രണ്ടാം ഭാ​ഗത്തിന്റെ പേര്. ബിലാൽ വരണമെങ്കിൽ അമൽ നീരദ് തന്നെ വിചാരിക്കണമെന്നും അതിന്റെ അണിയറയിലാണ് ടീമെന്നുമാണ് 2023ൽ മമ്മൂട്ടി പറഞ്ഞത്. എന്തായാലും അധികം വൈകാതെ തന്നെ ബിലാൽ വീണ്ടുമെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാസ്വാദകരും. 

'ബസൂക്ക വേറൊരു ടൈപ്പ് പടം, എടുത്ത് പറയേണ്ടത് മമ്മൂക്കേനേ യൂസ് ചെയ്തത്'; പ്രശംസിച്ച് ഷാജി കൈലാസ്

അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡീനോ ഡെന്നിസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രശംസയും മികച്ച കളക്ഷനും നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. മഹേഷ് നാരായണന്‍ ചിത്രം, 'കളംകാവൽ' എന്നിവയാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ