'1744 വൈറ്റ് ആള്‍ട്ടോ'; തിങ്കളാഴ്ച നിശ്ചയം സംവിധായകനൊപ്പം ഷറഫുദ്ദീന്‍

By Web Team  |  First Published Jan 15, 2022, 10:55 PM IST

വിന്‍സി അലോഷ്യസ് നായിക


'തിങ്കളാഴ്ച നിശ്ചയം' (Thinkalazhcha Nishchayam) എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ സെന്ന ഹെഗ്‍ഡെയുടെ (Senna Hegde) പുതിയ ചിത്രത്തില്‍ നായകന്‍ ഷറഫുദ്ദീന്‍ (Sharafudheen). '1744 ഡബ്ല്യുഎ' (1744 വൈറ്റ് ആള്‍ട്ടോ) എന്നാണ് ചിത്രത്തിന്‍റെ പേര്. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വിന്‍സി അലോഷ്യസ് നായികയാവുന്ന ചിത്രത്തില്‍ രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍ (സര്‍ക്കാസനം). 

Latest Videos

'തിങ്കളാഴ്ച നിശ്ചയ'ത്തിനു ശേഷം മറ്റൊരു ചിത്രം കൂടി സെന്ന ഹെഗ്‍ഡെ പ്രഖ്യാപിച്ചിരുന്നു. പദ്‍മിനി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായിക. 'കുഞ്ഞിരാമായണ'ത്തിന് രചന നിര്‍വ്വഹിച്ച ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 

click me!