ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍

By Web Team  |  First Published Dec 15, 2022, 5:46 PM IST

ആ​ഗോള തലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും


വിവിധ മേഖലകളില്‍ ഈ വര്‍ഷം സംഭവിച്ച മാറ്റങ്ങളെ വിലയിരുത്താനുള്ള സമയമാണ് ഇത്. സിനിമാ മേഖലയെ സംബന്ധിച്ചും സിനിമകളുടെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ ജനപ്രീതി സംബന്ധിച്ച് വിവിധ ലിസ്റ്റുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ എപ്പോഴും ശ്രദ്ധ നേടുന്ന ഒന്നാണ് ​ഗൂ​ഗിള്‍ പുറത്തിറക്കുന്ന മോര്‍സ്റ്റ് സെര്‍ച്ച്സ് ലിസ്റ്റുകള്‍. ഇത്തവണ ​ഗൂ​ഗിള്‍ പുറത്തിറക്കിയ ആ​ഗോള തലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, കന്നഡയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവയാണ് ​ഗൂ​ഗിളിന്‍റെ ആ​ഗോള സെര്‍ച്ച് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. 

Latest Videos

ഗൂ​ഗിളില്‍ ആ​ഗോള തലത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട സിനിമകള്‍

1. ഥോര്‍: ലവ് ആന്‍ഡ് തണ്ടര്‍

2. ബ്ലാക്ക് ആദം

3. ടോപ്പ് ഗണ്‍: മാവെറിക്

4. ദ് ബാറ്റ്മാന്‍

5. എന്‍കാന്‍റോ

6. ബ്രഹ്‍മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ

7. ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍

8. കെജിഎഫ് ചാപ്റ്റര്‍ 2

9. അണ്‍ചാര്‍ട്ടഡ്

10. മോര്‍ബിയസ്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന്‍ അയന്‍ മുഖര്‍ജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായിരുന്നു ബ്രഹ്‍മാസ്ത്ര. രണ്‍ബീര്‍ കപൂറും അലിയ ഭട്ടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ALSO READ : 'ഞാന്‍ ജീവനോടെയുണ്ട്'; മകന്‍ തലയ്ക്കടിക്ക് കൊന്നെന്ന വ്യാജവാര്‍ത്തയ്‍ക്കെതിരെ നടി വീണ കപൂര്‍

അതേസമയം ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് കെജിഎഫ് 2. കന്നഡ സിനിമയെ സംബന്ധിച്ച് അഭിമാന വിജയമായിരുന്ന കെജിഎഫിന്‍റെ രണ്ടാംഭാഗം എന്ന നിലയില്‍ ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയിരുന്നു കെജിഎഫ് 2. ഈ ഹൈപ്പിനൊപ്പം റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയും ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ചു.

tags
click me!