നടത്തിയത് വന്‍ കുതിപ്പ്; ഫിനാലെയ്ക്ക് രണ്ടാഴ്ച ശേഷിക്കെ നന്ദന പുറത്താവുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍

By Nirmal Sudhakaran  |  First Published Jun 1, 2024, 11:55 PM IST

ആവേശം പകരാത്ത സീസണെന്ന പ്രേക്ഷക പരാതികള്‍ കാര്യമായി ഉയര്‍ന്നതിന് ശേഷം അഞ്ചാം വാരത്തിന്‍റെ തുടക്കത്തിലാണ് ആറ് വൈല്‍ഡ് കാര്‍ഡുകളെ ഒറ്റയടിക്ക് ബിഗ് ബോസ് ഹൗസിലേക്ക് കയറ്റിവിട്ടത്


പുറത്തെ ഇമേജ് ആയിരിക്കില്ല ബിഗ് ബോസ് ഹൗസില്‍ എത്തി കുറച്ച് ദിവസങ്ങള്‍ പിന്നിട്ടാല്‍ മത്സരാര്‍ഥികളായി എത്തുന്ന സെലിബ്രിറ്റികളുടേത്. പ്രതികൂല സാഹചര്യങ്ങളില്‍ തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നതുതന്നെ കാരണം. അല്ലാത്തപക്ഷം ബോധപൂര്‍വ്വം സേഫ് ഗെയിം കളിച്ചുകൊണ്ടേ ഇരിക്കണം. സെലിബ്രിറ്റികളെ അപേക്ഷിച്ച് ബിഗ് ബോസില്‍ കൂടുതല്‍ സര്‍പ്രൈസുകള്‍ സൃഷ്ടിക്കാന്‍ അവസരം ലഭിക്കാറ് അതുവരെ അറിയപ്പെടാത്ത മത്സരാര്‍ഥികളാണ്. ഈ സീസണിലും അത്തരം ചിലരുണ്ട്. അതിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥിയാണ് ഇന്ന് പുറത്തുപോകുന്ന നന്ദന.

പവര്‍ എന്‍ട്രി

ആവേശം പകരാത്ത സീസണെന്ന പ്രേക്ഷക പരാതികള്‍ കാര്യമായി ഉയര്‍ന്നതിന് ശേഷം അഞ്ചാം വാരത്തിന്‍റെ തുടക്കത്തിലാണ് ആറ് വൈല്‍ഡ് കാര്‍ഡുകളെ ഒറ്റയടിക്ക് ബിഗ് ബോസ് ഹൗസിലേക്ക് കയറ്റിവിട്ടത്. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്നയാള്‍ നന്ദന ആയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ സമയത്തുതന്നെ തന്‍റെ എനര്‍ജി ലെവല്‍ എന്താണെന്നതിന്‍റെ സൂചന നല്‍കാന്‍ നന്ദനയ്ക്ക് സാധിച്ചു. ആ ഊര്‍ജ്ജം എവിക്റ്റ് ആവുന്ന ദിവസം വരെ അവര്‍ തുടരുകയും ചെയ്തു. വൈല്‍ഡ് കാര്‍ഡുകള്‍ അപ്പാടെ മാറ്റിമറിച്ച ബിഗ് ബോസ് ഹൗസ് ആണ് അഞ്ചാം വാരം മുതല്‍ പ്രേക്ഷകര്‍ കാണുന്നത്. സിബിനും പൂജയും രണ്ട് അഭിഷേകുമാരുമൊക്കെയാണ് വൈല്‍ഡ് കാര്‍ഡുകളില്‍ ആദ്യ ദിനങ്ങളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയതെങ്കിലും തന്‍റെ സാന്നിധ്യം ആ സമയത്ത് തന്നെ അറിയിക്കാന്‍ നന്ദനയ്ക്ക് കഴിഞ്ഞു.



 

Latest Videos

എത്ര ദൂരം പോവും?

എപ്പോഴും ഉത്സാഹഭരിതയായി ഇരിക്കുന്നത് തന്നെയാണ് ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ നന്ദനയെ ബിഗ് ബോസ് ഹൗസില്‍ ശ്രദ്ധേയയാക്കിയത്. സീസണ്‍ ഒരു മാസം പിന്നിട്ടിട്ടാണ് വൈല്‍ഡ് കാര്‍ഡുകള്‍ വന്നത് എന്നതിനാല്‍ അവിടെ ഉണ്ടായിരുന്ന മത്സരാര്‍ഥികള്‍ക്കിടയില്‍ നന്ദനയുടെ എനര്‍ജി ലെവല്‍ വേറിട്ടുനിന്നു. എന്നാല്‍ ഇന്‍ട്രൊഡക്ഷന്‍ വേദി മുതലുള്ള ചില മാനറിസങ്ങള്‍ ഈ മത്സരാര്‍ഥിയില്‍ അധിക പ്രതീക്ഷ വെക്കേണ്ടതുണ്ടോ എന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗത്തെ തോന്നിപ്പിച്ചു. നന്ദനയുടേത് കുട്ടിക്കളി ആണെന്ന ഇമേജ് ആണ് സഹമത്സരാര്‍ഥികളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ആദ്യം ലഭിച്ചത്. എന്നാല്‍ ഈ ഇമേജ് ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ തനിക്ക് ബ്ലാക്ക് മാര്‍ക്ക് ആവാന്‍ നന്ദന അനുവദിച്ചില്ല. മത്സരാവേശത്തോടെ ബിഗ് ബോസിനെ അവസാനം വരെ സമീപിച്ച് തന്‍റെ കരുത്ത് തെളിയിച്ചിട്ടാണ് നന്ദന പോകുന്നത്.

വാക്കുകളുടെ മൂര്‍ച്ച കൂട്ടല്‍

ടാസ്കുകളും ഗെയിമുകളുമല്ലാതെ ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിക്ക് മുന്നോട്ടുപോകാന്‍ ഏറ്റവും ആവശ്യമുള്ള കാര്യമാണ് ആശയവിനിമയ ശേഷി. അവിടെ ഉണ്ടാവുന്ന തര്‍ക്കവിഷയങ്ങളില്‍ കൃത്യം പോയിന്‍റുകള്‍ ശരിയായ സമയത്ത് ശക്തമായി അവതരിപ്പിക്കാന്‍ സാധിക്കുന്ന മത്സരാര്‍ഥികള്‍ക്ക് ആരാധകര്‍ ഉണ്ടാവും. വാക്ക്പോരുകളില്‍ ഈ മത്സരാര്‍ഥിക്ക് ജയിക്കാന്‍ കഴിയുമോ എന്ന സംശയമുണര്‍ത്തിയ തുടക്കത്തില്‍ നിന്ന് പടിപടിയായി നന്ദന വളര്‍ന്നു. അവിടെ വിജയങ്ങളും പരാജയങ്ങളുമുണ്ട് നന്ദനയ്ക്ക്. ക്യാപ്റ്റന്‍ ആയിരുന്ന സമയത്ത് അധികാര സ്വഭാവത്തോടെയെങ്കിലും മികച്ച രീതിയില്‍ ആ സ്ഥാനം ഉപയോഗപ്പെടുത്താന്‍ നന്ദനയ്ക്ക് സാധിച്ചു. പവര്‍ റൂമില്‍ ഉണ്ടായിരുന്ന സമയത്ത് ശ്രീരേഖയോടടക്കം എതിരഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിച്ചു. തന്‍റെ ഭാഗം പ്രേക്ഷകര്‍ക്ക് മനസിലാവുന്ന തരത്തില്‍ ലളിതമായും ശക്തമായും അവതരിപ്പിക്കാന്‍ നന്ദനയ്ക്ക് സാധിച്ചു. അറിയാവുന്ന കാര്യങ്ങള്‍ മാത്രമേ സംസാരിക്കാന്‍ നിന്നുള്ളൂ എന്നത് നന്ദനയുടെ പ്ലസ് ആയിരുന്നു. എതിരഭിപ്രായങ്ങള്‍ വരുമ്പോള്‍ അത് സുഹൃത്തോ ശത്രുവോ എന്ന് നോക്കാതെ ആരുടെ മുഖത്ത് നോക്കിയും തുറന്ന് പറയാനുള്ള തന്‍റേടവും അവരെ വേറിട്ടുനിര്‍ത്തി.



 

തുറന്ന സമീപനം

ബിഗ് ബോസിലെ ടാസ്കുകളോടും ഗെയിമുകളോടുമാണെങ്കിലും സഹമത്സരാര്‍ഥികളോടാണെങ്കിലും തുറന്ന സമീപനം പുലര്‍ത്തിയ മത്സരാര്‍ഥിയാണ് നന്ദന. ഇടയ്ക്ക് സ്വാഭാവികമായി ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബിഗ് ബോസില്‍ നന്ദനയ്ക്ക് ശത്രുക്കള്‍ ഇല്ലായിരുന്നു. എല്ലാവരോടും അവര്‍ സംസാരിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും അത് മനസിലിട്ട് നടന്നില്ല. മറിച്ച് അത് അപ്പപ്പോള്‍ തുറന്ന് പ്രകടിപ്പിച്ചു. നന്ദനയുടെ സാന്നിധ്യത്തെ ആദ്യം വക വെക്കാതിരുന്ന ജാസ്മിന്‍ പോലും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അത് മാറ്റി. ഏത് കാര്യത്തെയും ഗൗരവത്തില്‍ എടുക്കുന്ന ഈ സീസണിലെ ഭൂരിഭാഗം മത്സരാര്‍ഥികള്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു കൊണ്ടുവന്ന ആള്‍ കൂടിയാണ് നന്ദന. മത്സരങ്ങളില്‍ ജയിക്കണമെന്ന ആവേശത്തോടെ പങ്കെടുക്കുമ്പോഴും അതിന്‍റെ പിരിമുറുക്കങ്ങളില്‍ അവര്‍ പ്രേക്ഷകരെ ബോറടിപ്പിച്ചില്ല. അതേസമയം അവസാന സമയത്തെ ചേട്ടന്‍മാര്‍- അനുജത്തി കോംബോ (സിജോ, സായ്, നന്ദന) പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്ക് ആയില്ല. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളുടെ ആവേശം കുറഞ്ഞതിന് ഒരു കാരണം ഈ കോംബോ ആയിരുന്നു.

ഫിനിഷിംഗ് ലൈനില്‍ എത്താതെ മടക്കം

അതേസമയം നന്ദന പരാജയപ്പെടുന്ന ചില അവസരങ്ങള്‍ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങളില്‍ സംശയമില്ലാതെ അഭിപ്രായം പറയാന്‍ കഴിയുമ്പോഴും അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നന്ദനയ്ക്ക് വിജയിക്കാനായില്ല. ഉദാഹരണത്തിന് റാങ്കിംഗ് ടാസ്കില്‍ ഒന്നാം സ്ഥാനത്ത് വന്നുനിന്നപ്പോള്‍ എന്തുകൊണ്ട് ഒന്നാം സ്ഥാനം ആവശ്യപ്പെടുന്നുവെന്ന ചോദ്യത്തിന് സാമ്പത്തിക നേട്ടത്തിനപ്പുറത്ത് തൃപ്തികരമായ ഒരു മറുപടി നല്‍കാന്‍ നന്ദനയ്ക്ക് സാധിച്ചില്ല. ഫൈനല്‍ ഫൈവ് പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഇടംനേടാതെപോയതിന് ഒരു കാരണം അതായിരുന്നു. അതേസമയം കോമണര്‍ ടാഗോടെയല്ലെങ്കിലും സാധാരണ ജീവിത പരിസരങ്ങളില്‍ നിന്നും വന്ന നന്ദനയെ സംബന്ധിച്ച് എട്ട് ആഴ്ചകള്‍ ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ സാധിച്ചതും ഫൈനല്‍ 10 ല്‍ എത്തിയതുമൊക്കെ അഭിമാനകരമായ നേട്ടമാണ്. പ്രേക്ഷകര്‍ക്ക് രസകരമായ നിരവധി മുഹൂര്‍ത്തങ്ങളും അവര്‍ സമ്മാനിച്ചു. സീസണ്‍ 6 നെക്കുറിച്ച് പ്രേക്ഷകരുടെ പിന്നീടുള്ള ഓര്‍മ്മകളിലും നന്ദന എന്ന പേര് തെളിയും.

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

ജാസ്‍മിനോ അഭിഷേകോ? അന്തിമ പോരാട്ടത്തില്‍ ആര് ജയിക്കും?

ആ നിര്‍ണായക തീരുമാനം പിഴച്ചു; അന്‍സിബയുടെ ഞെട്ടിക്കുന്ന എവിക്ഷന് പിന്നിലെ കാരണങ്ങള്‍

അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍

പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി

ഈ കൈയടി വോട്ടായി മാറുമോ? 'സീക്രട്ട് ഏജന്‍റ്' സായ് കൃഷ്‍ണനായി മാറുമ്പോള്‍

ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?

പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍

കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍

ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!