'ബട്ട് വൈ ബ്രോ'? പിറന്നാള്‍ ദിനത്തില്‍ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു; ദുരനുഭവം പങ്കുവച്ച് വിഷ്‍ണു ജോഷി

By Web Team  |  First Published Jul 11, 2023, 11:53 PM IST

"ആരാണിത് ചെയ്തതെന്ന് എനിക്ക് അറിയില്ല. ബട്ട് വൈ ബ്രോ? എന്താണ് ഞാന്‍ നിങ്ങളോട് ചെയ്തത്?"


ഈയിടെ അവസാനിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു വിഷ്‍ണു ജോഷി. ടോപ്പ് 5 ല്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വിഷ്ണുവിന്‍റെ അതിന് മുന്‍പുള്ള പുറത്താവല്‍ ബിഗ് ബോസ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെ ഞെട്ടിക്കുന്നതായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയിലും അതിനുമുന്‍പ് മത്സരാര്‍ഥികളുടെ ഹൌസിലേക്കുള്ള തിരിച്ചുവരവിനും വിഷ്ണുവിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. വിഷ്ണുവിന്‍റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. എന്നാല്‍ സന്തോഷകരമാകേണ്ടിയിരുന്ന ഒരു ദിവസം തനിക്ക് അങ്ങനെ ആവാതെ പോയതിന്‍റെ കാരണം വിവരിക്കുകയാണ് വിഷ്ണു.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വിഷ്ണു ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വ്ലോഗിന്‍റെ രണ്ടാം ഭാഗം അപ്‍ലോഡ് ചെയ്യാനായി എല്ലാം തയ്യാറാക്കിയതാണെന്നും അപ്പോഴാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞതെന്നും വിഷ്ണു പറഞ്ഞു. പുതിയൊരു യുട്യൂബ് ചാനല്‍ വിഷ്ണു ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. സംഭവിച്ച കാര്യം ആദ്യം ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയും പിന്നീട് പുതിയ യുട്യൂബ് ചാനലിലൂടെയും വിഷ്ണു അറിയിച്ചു. "ഗ്രാന്‍ഡ് ഫിനാലെ വ്ലോഗിന്‍റെ എഡിറ്റിംഗ് കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ 4.45 ആയപ്പോഴാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്. അത് ചേട്ടന്‍ ആയിരുന്നു. യുട്യൂബ് ചാനല്‍ ആരോ ഹാക്ക് ചെയ്തെന്ന് ചേട്ടന്‍ പറഞ്ഞു. അതുകേട്ട ഞാന്‍ വെട്ടിയിട്ട വാഴത്തണ്ട് പോലെ ഒരു കിടപ്പായിരുന്നു. 80,000 സബ്സ്ക്രൈബൈഴ്സ് ആണ് പഴയ ചാനലിന് ഉണ്ടായിരുന്നത്. അത് ഒറ്റയടിക്ക് പോയെന്ന് അറിഞ്ഞപ്പോള്‍ സങ്കടം തോന്നി. പക്ഷേ അതിലൊന്നും നമ്മള്‍ തളരില്ല. വിഷ്ണു ജോഷി വ്ലോഗ്സ് എന്ന പേരില്‍ പുതിയൊരു ചാനല്‍ ഞാന്‍ തുടങ്ങിയിരിക്കുകയാണ്. പഴയ ചാനല്‍ റിക്കവര്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ ചാനലിന് നല്‍കിയ പിന്തുണ ഇവിടെയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു", വിഷ്ണു ജോഷി പറയുന്നു.

Latest Videos

undefined

നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം വിഷ്ണു ആദ്യമായി അറിയിച്ചത്- "ഹായ്, ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി. പക്ഷേ എനിക്ക് ഇതൊരു നല്ല ദിവസം അല്ല. എന്‍റെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ആരാണിത് ചെയ്തതെന്ന് എനിക്ക് അറിയില്ല. ബട്ട് വൈ ബ്രോ? എന്താണ് ഞാന്‍ നിങ്ങളോട് ചെയ്തത്? യുട്യൂബ് ഒന്നും അറിയില്ലെങ്കില്‍ക്കൂടി ഞാന്‍ ഒത്തിരി ആഗ്രഹിച്ച് തുടങ്ങിയതായിരുന്നു. 80,000 ല്‍ അധികം സബ്സ്ക്രൈബൈഴ്സ് ഉള്ള ചാനല്‍ ആയിരുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ കൊണ്ട് മാത്രമാണ് ഇത് ഞാന്‍ നേടിയെടുത്തത്. ഞാന്‍ പുതിയൊരു യുട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നിങ്ങള്‍ പഴയതുപോലെ പുന്തുണയ്ക്കുമോ?", ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി വിഷ്ണു കുറിച്ചിരുന്നു.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

അനുഭവം പങ്കുവച്ച് വിഷ്‍ണു; വീഡിയോ കാണാം

click me!