അഖിൽ മാരാർ, ഷിജു, സെറീന, റെനീഷ, ജുനൈസ്, നാദിറ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. ടോപ് ഫൈവിൽ എത്തുമെന്ന് പ്രക്ഷകർ വിധിയെഴുതിയ വിഷ്ണു ജോഷിയാണ് ഇന്ന് ബിഗ് ബോസിന്റെ പടിയിറങ്ങിയത്. അഖിൽ മാരാർ, ഷിജു, സെറീന, റെനീഷ, ജുനൈസ്, നാദിറ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്.
ഒരു ബോക്സില്‍ ആണ് എവിക്ട് ആകുന്ന ആളുടെ പേര് രേഖപ്പെടുത്തിയ ചാര്‍ട്ട് വച്ചിരുന്നത്. ശേഷം ഇത് സെറീന തുറന്ന് വായിക്കുകയും ചെയ്തു. വിഷ്ണു ആണ് എവിക്ട് ആയതെന്ന് കേട്ടതും എല്ലാവരും ഞെട്ടി. ശേഷം മറ്റുള്ളവരോട് യാത്ര പറഞ്ഞ് വിഷ്ണുവിന് തന്‍റെ അടുത്തേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു.
undefined
ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?
വളരെ ഇമോഷണല്‍ മൊമന്‍റ് ആയിരുന്നു പിന്നീട് ഹൌസിനുള്ളില്‍ നടന്നത്. ഞാനുണ്ട് പുറത്ത് എന്നാണ് അഖില്‍ വിഷ്ണുവിനെ കെട്ടിപിടിച്ച് പറഞ്ഞത്. "ഷോക്കിംഗ് ആണ്. ഇത് ഗെയിം ആണെന്ന് എല്ലാവരെക്കാളും എനിക്ക് നന്നായിട്ട് അറിയാം. പോയിട്ട് തിരിച്ചുവരാം. എല്ലാവര്‍ക്കും ആശംസകള്‍", എന്നാണ് വിഷ്ണു പറഞ്ഞത്. പുറത്ത് സുഹൃത്തായി താന്‍ ഉണ്ടാകുമെന്ന് അനിയന്‍ മിഥുനും വിഷ്ണുവിനോട് പറഞ്ഞു.
ഫിറ്റ്നസ് രംഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന ആളാണ് വിഷ്ണു ജോഷി. 2019ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ടോപ്പ് സിക്സിൽ വിഷ്ണു ജോഷി എത്തിയിരുന്നു. 2017ൽ മിസ്റ്റർ കേരളയും മിസ്റ്ററർ എറണാകുളം പട്ടവും വിഷ്ണു സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ മിസ്റ്റർ എറണാകുളം പട്ടവും സ്വന്തമാക്കി വിഷ്ണു തിളങ്ങി. മലയാളം ബിഗ് ബോസ് തുടങ്ങിയ നാളുമുതൽ എല്ലാ സീസണിലും ഒന്നോ അതിലധികമോ ജിമ്മമാർ ഉണ്ടായിരിക്കും അക്കൂട്ടത്തിലേക്ക് ആയിരുന്നു വിഷ്ണുവും എത്തിയത്. വിഷ്ണുവിന്റെ ഫിറ്റ്‍നെസ് തന്ത്രങ്ങള്‍ക്ക് ബിഗ് ബോസിലും ആരാധകരുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..