"എനിക്ക് ഉറപ്പാണ്, റിനോഷിന് ഇതിനെക്കുറിച്ച് നല്ലയൊരു ഐഡിയ ഉണ്ടായിരുന്നു"
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും അപ്രതീക്ഷിതമായ എവിക്ഷനുകളിലൊന്നാണ് ഇന്നലെ നടന്നത്. സീസണിലെ പ്രധാന മത്സരാര്‍ഥികളിലൊരാളായ വിഷ്ണു ജോഷിയാണ് ഇന്നലെ പുറത്തായത്. ഇപ്പോഴിതാ പുറത്തെത്തിയതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സഹമത്സരാര്‍ഥിയും പലപ്പോഴും തന്‍റെ എതിരാളിയായും വിലയിരുത്തപ്പെട്ട റിനോഷ് ജോര്‍ജിനെക്കുറിച്ചുള്ള തന്‍റെ വിലയിരുത്തലുകള്‍ അവതരിപ്പിക്കുകയാണ് വിഷ്ണു. റിനോഷിന്‍റെ ഗെയിം പ്ലാന്‍ വൈകിയാണ് താന്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് പറയുന്നു വിഷ്ണു.
റിനോഷിനെക്കുറിച്ച് വിഷ്ണു
undefined
റിനോഷ് നേരത്തെ ബിഗ് ബോസ് കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് ഉറപ്പാണ്, റിനോഷിന് ഇതിനെക്കുറിച്ച് നല്ലയൊരു ഐഡിയ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ മുന്‍പുണ്ടായ സംഭവങ്ങളെക്കുറിച്ചൊക്കെ റിനോഷ് പറഞ്ഞിട്ടുണ്ട്. ചിന്തിക്കുന്ന ആളാണ് റിനോഷ്. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും ഒക്കെയാണ് പുള്ളി. സകലകലാവല്ലഭന്‍ എന്ന് പ്രൊമോയില്‍ പറയുന്നത് പോലെ ഒരു വ്യക്തിയാണ്. ഒരു കാര്യത്തിനായി ഇറങ്ങുമ്പോള്‍ പുള്ളി പഠിച്ചിട്ടേ പോകൂ എന്ന് എനിക്കറിയാം. 50-ാം ദിവസം ഒക്കെ ആയപ്പോഴാണ് ഒരു കാര്യം എനിക്ക് മനസിലായത്. പുള്ളി ബിഗ് ബോസില്‍ എത്തിയിട്ട് രണ്ടോ മൂന്നോ ടൈപ്പ് ക്യാരക്റ്റര്‍ സ്വയം രൂപപ്പെടുത്തി വച്ചിരുന്നു.
എനിക്കറിയില്ല, 84 ദിവസം കണ്ടത് വച്ച് മാത്രമേ എനിക്ക് വിലയിരുത്താന്‍ പറ്റൂ. കാരണം ഇതിന് മുന്‍പ് റിനോഷ് എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയില്ല. ഞാന്‍ റിനോഷിന്‍റെ ഒരു ഫാന്‍ ബോയ് ആയിരുന്നു. ഐ ആം എ മല്ലു അടക്കമുള്ള പാട്ടുകള്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. റിനോഷിനോടുതന്നെ ഞാനത് പറഞ്ഞിട്ടുമുണ്ട്. പുറത്ത് റിനോഷ് നല്ല ഒരു മനുഷ്യന്‍ ആയിരിക്കുമെന്ന് ഉള്ള് കൊണ്ട് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ കൃത്യമായ ഒരു ഗെയിം പ്ലാന്‍ ഉള്ള, എങ്ങനെ പെരുമാറണമെന്നും എവിടെ എന്ത് പറയണമെന്നും അറിയുന്ന, സ്പേസ് ഉപയോഗിക്കാന്‍ അറിയാവുന്ന മത്സരാര്‍ഥി ആണ് റിനോഷ്. രണ്ട് രീതിയിലുള്ള ക്യാരക്റ്റര്‍ സൃഷ്ടിച്ച് വച്ചിട്ട് അവിടെ അങ്ങനെയും ഇവിടെ ഇങ്ങനെയുമാണ് പെരുമാറേണ്ടതെന്ന് തീരുമാനിച്ചതുപോലെയായിരുന്നു റിനോഷ്. 24 മണിക്കൂര്‍ അവിടെ ഉണ്ടായിരുന്ന ഞാന്‍ ഇടയ്ക്ക് തെറ്റിദ്ധരിച്ചിട്ടുണ്ട്, ഇതില്‍ ഏതാണ് ഒറിജിനല്‍, ഏതാണ് ഫേക്ക് എന്ന്. പക്ഷേ അത് ഗെയിം പ്ലാന്‍ ആണെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. വളരെ നല്ല കാര്യമാണ്. ഈ ഷോയില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും ഗെയിം പ്ലാന്‍ വേണ്ടതാണ്. ബിഗ് ബോസ് ഹൗസിലും കരിയറിലും നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ റിനോഷിന് സാധിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ALSO READ : 'ഫൈനല്‍ 5' ല്‍ ആരൊക്കെ എത്തും? വിഷ്‍ണുവിന്‍റെ പ്രവചനം ഇങ്ങനെ
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ