ആശുപത്രിയില്‍ പോയിക്കഴിഞ്ഞാല്‍ തനിക്ക് തിരിച്ച് ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന് വിഷ്‍ണു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് വിഷ്‍ണു ജോഷി. സീസണിന്‍റെ തുടക്കം മുതല്‍ ഹൌസില്‍ ആക്റ്റീവ് ആയിരുന്ന വിഷ്ണു ഇടയ്ക്ക് ഒന്ന് മങ്ങിയെങ്കിലും കഴിഞ്ഞ വാരം ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാല്‍ റിനോഷിനെതിരെ വിഷ്ണു ഉയര്‍ത്തിയ ചില ആരോപണങ്ങള്‍ അദ്ദേഹത്തെ തിരിഞ്ഞ് കൊത്തുകയും ചെയ്തു. പുറത്തുപോയ മത്സരാര്‍ഥിയെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് മോഹന്‍ലാല്‍ തന്നെ വാരാന്ത്യ എപ്പിസോഡില്‍ വിഷ്ണുവിനോട് പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ടിക്കറ്റ് ടു ഫിനാലെ ആരംഭിക്കുന്ന ദിവസം തന്‍റെ അനാരോഗ്യ വിവരം ബിഗ് ബോസിനോട് പങ്കുവച്ചിരിക്കുകയാണ് വിഷ്ണു.
വിഷ്ണു ആവശ്യപ്പെട്ടതനുസരിച്ച് ബിഗ് ബോസ് അദ്ദേഹത്തെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന ബിഗ് ബോസിന്‍റെ ചോദ്യത്തിന് കുഴപ്പമില്ലെന്നായിരുന്നു വിഷ്ണുവിന്‍റെ മറുപടി. എന്നാല്‍ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള തങ്ങളുടെ ആഗ്രഹം ബിഗ് ബോസ് അറിയിച്ചു- "ഡോക്ടര്‍ പരിശോധിച്ചത് അനുസരിച്ച് നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് നിങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആലോചിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ ഇന്ന് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകള്‍ ആരംഭിക്കുകയാണ്. ആശുപത്രിയില്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് തീരുമാനിക്കാം എന്ത് ചെയ്യണമെന്ന്", ബിഗ് ബോസ് അറിയിച്ചു.
undefined
ആശുപത്രിയില്‍ പോയിക്കഴിഞ്ഞാല്‍ തനിക്ക് തിരിച്ച് ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്നാണ് വിഷ്ണുവിന്‍റെ ചോദ്യം. "ഷോയില്‍ പങ്കെടുക്കാന്‍ പറ്റും. എന്നാല്‍ ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യദിനം നിങ്ങള്‍ക്ക് നഷ്ടമാവും. എന്താണ് വേണ്ടത്?", ബിഗ് ബോസ് ചോദിച്ചു. എന്നാല്‍ തുടര്‍ന്നും ഹൌസില്‍ നില്‍ക്കാനുള്ള തീരുമാനം വിഷ്ണു അറിയിക്കുകയായിരുന്നു- "ഞാന്‍ ടിക്കറ്റ് ടു ഫിനാലെയില്‍ പങ്കെടുക്കാം. ഞാന്‍ എന്‍റെ മാക്സിമം കൊടുക്കാം. പറ്റുന്നില്ലെന്ന് കാണുകയാണെങ്കില്‍ ഞാന്‍ ബിഗ് ബോസിനെ അറിയിക്കാം. നമുക്ക് അത് കഴിഞ്ഞിട്ട് ആശുപത്രിയില്‍ പോകാം. കാരണം എനിക്ക് എന്തായാലും ഈ ഷോയില്‍ തുടരണം. 100 ദിവസം നില്‍ക്കണമെന്ന ആഗ്രഹത്തില്‍ തന്നെയാണ് ഞാന്‍ ഇവിടെ വന്നത്. എന്നെ ഇഷ്ടപ്പെട്ടവരാണ് വോട്ട് ചെയ്ത് ഇത്രയും ദിവസം എന്നെ ഇവിടെ നിര്‍ത്തിയത്. ആരോഗ്യസ്ഥിതി മൂലം തിരിച്ച്പോകാന്‍ എനിക്ക് താല്‍പര്യമില്ല. ടിക്കറ്റ് ടു ഫിനാലെ കിട്ടി 100 ദിവസത്തിലേക്ക് രക്ഷപെട്ട് പോകാനും എനിക്ക് താല്‍പര്യമില്ല. പക്ഷേ എന്നാല്‍ക്കൂടിയും ഇതില്‍ നിന്നുള്ള ഒളിച്ചോട്ടം എനിക്ക് താല്‍പര്യമില്ല. അപ്പോള്‍ ഞാന്‍ ഗെയിം കളിക്കാം. അഥവാ ഗെയിം കളിക്കുന്നതിനിടയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഞാന്‍ ബിഗ് ബോസിനെ അറിയിക്കാം. ആശുപത്രിയില്‍ പോകാം. പക്ഷേ ആരോഗ്യസ്ഥിതി മൂലം ഷോ നിര്‍ത്തിപ്പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല", വിഷ്ണു തന്‍റെ തീരുമാനം അറിയിച്ചു. "ശരി എന്തെങ്കിലും ബുദ്ധിമുട്ട് എപ്പോഴെങ്കിലും തോന്നിയാല്‍ ഉടന്‍ അറിയിക്കുക. ഒരു മത്സരാര്‍ഥി എന്നതിനപ്പുറം നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഓള്‍ ദി വെരി ബെസ്റ്റ്", ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ നിന്ന് വിഷ്ണുവിനെ തിരിച്ചയച്ചു.
ALSO READ : വിഷ്‍ണുവിന്‍റെ കുടുംബത്തോട് ക്ഷമ ചോദിച്ച് റിനോഷ്
WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ