Bigg Boss S 4 : ആറാഴ്ച വലിയ പാഠം; ലക്ഷ്മി പ്രിയയോട് ക്ഷമ ചോദിച്ച് വിനയ്

By Web TeamFirst Published Jun 19, 2022, 11:04 PM IST
Highlights

വൈൽഡ് കാർഡ് എൻട്രിയായിരുന്നു. അതൊരു എളുപ്പമുള്ള കാര്യമല്ല. ഇത്രയും ദിവസം ഇവിടെ നിന്നു. എന്താണ് തോന്നുന്നതെന്നാണ് മോഹൻലാൽ വിനയിയോട് ചോദിച്ചത്. 

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഷോയിൽ നിന്നും വിനയ് എവിക്ട് ആയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ വിനയ് ഒരുമാസം നീണ്ട ബി​ഗ് ബോസ് വാസത്തിന് ശേഷമാണ് പുറത്താകുന്നത്. വൈൽഡ് കാർഡ് എൻട്രിയായിരുന്നു. അതൊരു എളുപ്പമുള്ള കാര്യമല്ല. ഇത്രയും ദിവസം ഇവിടെ നിന്നു. എന്താണ് തോന്നുന്നതെന്നാണ് മോഹൻലാൽ വിനയിയോട് ചോദിച്ചത്. 

Bigg Boss : 'ഒരുകാര്യത്തോടും നോ പറയാത്ത അച്ഛൻ'; ഫാദേഴ്‌സ് ഡേ ലാലേട്ടന്റെ സ്പെഷ്യൽ സർപ്രൈസ്

Latest Videos

"പുറത്തു നിന്ന് കാണുന്നത് പോലെയല്ല ഇതിനകത്തെ ജീവിതം. ഭയങ്കര സ്ട്രെസ് ഫുൾ ആണ്. എന്നാൽ എൻജോയ് ചെയ്യാൻ സാധിക്കുന്നതുമാണ്. ഒരുപക്ഷേ സാധാരണ ജീവിതത്തിൽ നമുക്കിങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല. ജീവിതത്തിലേക്കുള്ള വലിയൊരു പാഠം ആണ് ഈ ഷോ. ആറാഴ്ച നിർത്തിയ എല്ലാവരോടും നന്ദി. ഞാൻ ചെയ്തത് തെറ്റോ ശരിയോ എന്നറിയില്ല. പുറത്തുനിന്ന് എന്ത് നമ്മൾ പ്ലാൻ ചെയ്താലും അതൊന്നും അകത്ത് നടക്കില്ല", എന്ന് വിനയ് പറയുന്നു. സ്ട്രോങ് ആയിട്ടുള്ള മത്സരാർത്ഥി ആരാണെന്ന മോഹൻലാലിന്റെ ചോദ്യത്തിന് റോൺസൺ, ബ്ലെസ്ലി എന്നിവരാണെന്ന് വിനയ് പറയുന്നു. 

റോൺസണും അഖിലുമാണ് ഷോയിൽ തനിക്ക് കൂടുതൽ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നതെന്നും വിനയ് പറയുന്നു. പിന്നാലെ ആറ് ആഴ്ചയിലെ വിനയിയുടെ ജീവിതവും മോഹൻലാൽ കാണിക്കുന്നുണ്ട്. ലക്ഷ്മി പ്രിയയോട് വിനയ് ക്ഷമ ചോദിക്കുന്നുമുണ്ട്. 

മൂന്ന് പേരിൽ ഒരാൾ പുറത്തേക്ക്; ബി​ഗ് ബോസിൽ എവിക്ഷൻ പ്രഖ്യാപിച്ചു

തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് രസകരവും തർക്കങ്ങളും വിടവാങ്ങലുകളുമൊക്കെയാണ് മുന്നേറുകയാണ്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, സുചിത്ര, അഖിൽ എന്നിവരാണ് ഇതുവരെ ഷോയിൽ നിന്നും എവിക്ട് ആയത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി റോബിനും ജാസ്മിനും ഷോയിൽ‌ നിന്നും പുറത്തു പോകുകയും ചെയ്തു. ഇന്നിതാ വിനയ് കൂടി ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്.  

റോൺസൺ, ധന്യ, വിനയ് എന്നിവരാണ് ഇത്തവണ എവിക്ഷനിൽ വന്നത്. കഴിഞ്ഞ ആഴ്ചകളിൽ നിന്നും വിഭിന്നമായി ഒരു ​ഗെയിമിലൂടെയായിരുന്നു എവിക്ഷൻ. ഗാര്‍ഡന്‍ ഏരിയയില്‍ സെറ്റ് ചെയ്തിരിക്കുന്ന അവരവരുടെ മുഖമുള്ള പസില്‍ വേഗത്തില്‍ ശരിയായ രീതിയില്‍ വയ്ക്കുന്നവര്‍ വിജയിക്കും. ആരുടെ ഫോട്ടോയാണോ ശരിയായി വയ്ക്കാന്‍ സാധിക്കാത്തത് അവര്‍ ഔട്ട് ആകുകയും ചെയ്യും എന്നതായിരുന്നു ഗെയിം. പിന്നാലെ മൂന്ന് പേരും വാശിയോടെയാണ് ടാസ്ക് ചെയ്തത്. ഒടുവില്‍ വിനയ് പുറത്താകുകയും ചെയ്തു. 

പിന്നാലെ എല്ലാവരോടും യാത്ര പറയുന്ന വിനയിയെ ഷോയില്‍ കാണാം. ജീവിതത്തിലെ ഭയങ്കരമായൊരു എക്സ്പീരിയന്‍സ് ആണിത്. ഇങ്ങനെ ഒരു സാഹചര്യം എല്ലാവര്‍ക്കും കിട്ടുന്നതല്ല. അതനുഭവിക്കാന്‍ പറ്റി. ഒരുപാട് ദിവസം നില്‍ക്കാന്‍ പറ്റി. എല്ലാവരും നന്നായി കളിക്കണമെന്നും പറഞ്ഞു കൊണ്ട് വിനയ് ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോയില്‍ എത്തിയ ആളാണ് വിനയ്. ആദ്യം നല്ലരീതിയില്‍ ഗെയിം കളിച്ചെങ്കിലും പിന്നീട് എവിടെയോ പിന്നോക്കം നില്‍ക്കുന്ന വിനയിയെ ഷോയില്‍ കാണാനായിരുന്നു. വിനയിയുടെ പുറത്താകല്‍ റോണ്‍സണെ വളരെയധികം വിഷമത്തിലാഴ്ത്തിയിരുന്നു. 

click me!