വിജയ് സേതുപതിയുടെ ബിഗ് ബോസ് അവതരണം വൻ വിജയമായിരുന്നു.
ചെന്നൈ: ലോകമെങ്ങും ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോ ഇന്ത്യയിൽ ആദ്യം ഹിന്ദിയിൽ ആരംഭിച്ചു. അതിൽ സൽമാൻ ഖാനാണ് ഇതുവരെ അവതാരകനായി എത്തിയത്. ഹിന്ദിയില്‍ ഷോ വലിയ ഹിറ്റായതിനെ തുടർന്ന് ഇത് മറ്റു ഭാഷകളിലും അവതരിപ്പിച്ചു. ബിഗ് ബോസ് തമിഴ് 2017-ലാണ് ആരംഭിച്ചത്. കമൽ ഹാസൻ അവതാരകനായി എത്തിയ ആദ്യ ടിവി ഷോ ഇതായിരുന്നു. ആദ്യ സീസൺ തന്നെ വമ്പിച്ച ഹിറ്റായതോടെ തുടര്‍ച്ചയായി ഏഴു സീസണുകള്‍ കമല്‍ അവതരിപ്പിച്ചു.
അഞ്ചാം സീസണിൽ കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് ഒരു എപ്പിസോഡിൽ മാത്രമേ കമല്‍ ബിഗ് ബോസ് ഷോയില്‍ നിന്നും മാറി നിന്നുള്ളൂ. ആ എപ്പിസോഡിന് പകരം നടി രമ്യ കൃഷ്ണൻ താൽക്കാലിക ഹോസ്റ്റായി എത്തി. ബാക്കിയുള്ള എല്ലാ എപ്പിസോഡുകളും കമൽ ഹാസൻ തന്നെ ഹോസ്റ്റ് ചെയ്തു. ഏഴാം സീസണോടെ കമൽ ഹാസൻ എന്നാല്‍ തമിഴ് ബിഗ് ബോസിനോട് വിടപറഞ്ഞു.
തന്‍റെ തിരക്കുള്ള ഷൂട്ടിംഗിനാലും, അമേരിക്കയിൽ എഐ സാങ്കേതികവിദ്യയെ കുറിച്ച് പഠിക്കാനുള്ള തീരുമാനവുമൊക്കെയാണ് കമൽ ഹാസൻ ബിഗ് ബോസ് വിട്ടതിന് കാരണമായി പറയുന്നത്. അദ്ദേഹത്തിന് പകരമായി വിജയ് സേതുപതി പിന്നീട് ബിഗ് ബോസ് അവതാരകനായി എത്തി.
ആദ്യ എപ്പിസോഡിനുതന്നെ മികച്ച തുടക്കമാണ് വിജയ് സേതുപതിക്ക് ലഭിച്ചത്. മത്സരാര്‍ത്ഥികളോട് എല്ലാം തുറന്നടിച്ച് പറയുന്ന വിജെഎസ് ശൈലി ശരിക്കും വന്‍ ഹിറ്റായി. വിജയ് സേതുപതി ഹോസ്റ്റ് ചെയ്ത ബിഗ് ബോസ് സീസൺ 8 രണ്ട് ആഴ്ചയ്ക്ക് മുന്‍പാണ് അവസാനിച്ചത്.
വിജയ് സേതുപതി അടുത്ത സീസണിലും അവതാരകനായിരിക്കും എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ തീരുമാനം എടുക്കാൻ പ്രധാന കാരണം ഒരോ എപ്പിസോഡിലും ബിഗ് ബോസ് തമിഴ് സീസണ്‍ 8ന് ലഭിച്ച റേറ്റിംഗുകളാണ്. ബിഗ് ബോസ് സീസണ്‍ 8 ഫിനാലെയ്ക്കും മികച്ച റേറ്റിംഗാണ് ലഭിച്ചത്. ഈ സീസണിന്റെ ഫിനാലെയ്ക്ക് മാത്രം 6.88 ടിആര്‍പി റേറ്റിംഗ് ലഭിച്ചു. കമൽ ഹാസൻ ഹോസ്റ്റ് ചെയ്ത ബിഗ് ബോസ് തമിഴ് സീസൺ 7 ഫിനാലിയേക്കാൾ കൂടുതലാണ് ഇതെന്നാണ് വിവരം.
പ്രേക്ഷകര്‍ ഏറ്റെടുത്ത 'പ്രാവിൻകൂട് ഷാപ്പ്' തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക്