ഓരോ മത്സരാർത്ഥികളും വാശിയോടെയാണ് മത്സരം കാഴ്ചവയ്ക്കുന്നത്.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിന്റെ എൺപതാമത്തെ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്. ഷോ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ നേരിട്ട് ഫൈനലിൽ എത്തുന്നതാരെന്ന് കണ്ടത്താനുള്ള ടിക്കറ്റ് ടു ഫിനാലെയാണ് ഇന്ന് ബിഗ് ബോസ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ മത്സരാർത്ഥികളും വാശിയോടെയാണ് മത്സരം കാഴ്ച വയ്ക്കുന്നത്.
ബിഗ് ബോസ് ഷോ 12-ാം ആഴ്ച എത്തിനിൽക്കുകയാണ്. ഇനി മുന്നോട്ടുള്ള യാത്ര വളരെയധികം പ്രയാസമേറിയതും പ്രതിബന്ധങ്ങൾ നിറഞ്ഞതുമാണ്. അവ തരണം ചെയ്ത് ഫിനാലെ ആഴ്ചയിലേക്ക് നിങ്ങളിൽ ഒരാളെ നേരിട്ടെത്തിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ഇപ്പോൾ ആരംഭിക്കുകയാണെന്നാണ് ബിഗ് ബോസ് പറഞ്ഞത്. വ്യക്തിഗത പോയിന്റുകൾ പല ടാസ്കുകളിലൂടെ സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒരാൾക്ക് പതിമൂന്നാം ആഴ്ചയിലെ നോമിനേഷൻ മറികടന്ന് ഫിനാലെ ആഴ്ചയിലേക്ക് എത്തുക എന്ന സ്വപ്ന സമാനമായ അവസരം നേടാൻ സാധിക്കും. നിങ്ങളുടെ സഹന ശക്തിയും ക്ഷമയും കായിക ശക്തിയും ഓർമ്മ ശക്തിയും ഏകാഗ്രതയും പരീക്ഷിക്കുന്ന നിരവധി ടാസ്ക്കുകളാണ് ഇനിയുള്ള ദിവസങ്ങളിൽ നേരിടേണ്ടി വരികയെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെയാണ് ആദ്യ ടാസ്ക് ബിഗ് ബോസ് നൽകിയത്.
Vikram : 'വിക്ര'ത്തിന്റെ ഗംഭീര വിജയം; സ്റ്റാലിനെ നേരിൽ കണ്ട് കമൽഹാസൻ
ആദ്യ ടാസ്കിന്റെ പേര് വാട്ടർ ഫോൾസ് എന്നതാണ്. കുടുംബാംഗങ്ങൾ ഓരോരുത്തർക്കുമായി ഗാർഡൻ ഏരിയയിൽ ഓരോ തൂണുകളും അവയിൽ ഓരോന്നിന് മുകളിലും കയറുകൾ കൊണ്ട് ബന്ധിപ്പിച്ച നിലയിൽ വെള്ളം നിറച്ച ബക്കറ്റുകളും ഉണ്ടാകും. മത്സരാർത്ഥികൾ തൂണുകൾക്ക് താഴെയുള്ള പ്രതലത്തിൽ നിന്ന് കയറിലുള്ള ഹാന്റിലിൽ ഇരുകൈകളും നിവർത്തി പിടിച്ചുകൊണ്ട് ബക്കറ്റ് ബാലൻസ് ചെയ്യിക്കുക എന്നതാണ് ടാസ്ക്. ബക്കറ്റിൽ നിന്നും വെള്ളം താഴെ വീഴുകയോ കൈകൾ മടങ്ങുകയോ ഹാന്റിലിൽ നിന്നും കൈ വിടുകയോ ചെയ്താൽ ആ വ്യക്തി ടാസ്കിൽ നിന്നും പുറത്താകുന്നതാണ്. ഇത്തരത്തിൽ ബക്കറ്റ് ബാലൻസ് ചെയ്ത് ഏറ്റവും കൂടുതൽ സമയം നിൽക്കുന്ന വ്യക്തിയായിരിക്കും ടാസ്ക്കിലെ വിജയി. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു മത്സരാർത്ഥികൾ കാഴ്ചവച്ചത്.
ടാസ്ക്കിന്റെ റൂൾ വൈലേറ്റ് ചെയ്തുവെന്ന് പറഞ്ഞ് ബ്ലെസ്ലിയാണ് ആദ്യം പുറത്തായത്. ഏറെ തർക്കത്തിന് ഓടുവിലാണ് ബ്ലെസ്ലി പുറത്തായത്. ദിൽഷയും പുറത്തായി. ഇതിനിടയിൽ മത്സരാർത്ഥികളെ പിന്തിരിപ്പിക്കാൻ റിയാസ് ശ്രമിക്കുന്നുമുണ്ട്. ശേഷം വിനയ്, റോൺസൺ, ലക്ഷ്മി പ്രിയ, സൂരജ്, എന്നിവരാണ് പുറത്തായത്. അവസാനം ശേഷിച്ചത് റിയാസും ധന്യയുമാണ്. പിന്നാലെ നടന്ന പോരാട്ടത്തിനൊടുവിൽ ധന്യ വിജയി ആകുകയും ചെയ്തു. എട്ട് പോയിന്റാണ് ടാസ്ക്കിലൂടെ ധന്യക്ക് ലഭിച്ചത്.