അർഹതപ്പെട്ടവർക്ക് വിജയം ലഭിക്കട്ടെ. ഞാൻ ഇപ്പോഴും മണിക്കുട്ടനെ സ്നേഹക്കുന്നു. എല്ലാവരേയും മിസ് ചെയ്യുമെന്നും മറ്റ് മത്സരാർത്ഥികളോട് സൂര്യ പറഞ്ഞു.
മലയാളം ബിഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന എപ്പിസോഡുകളിലേക്ക് കടക്കുകയാണ്. രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രംഗങ്ങൾ ഇതിനോടകം തന്നെ ഹൗസിൽ നടന്നു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും എന്തൊക്കെയാണ് ഷോയിൽ സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. ഈ ആഴ്ച രണ്ട് പേരാണ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നത്.
ഇന്നലെ രമ്യയാണ് പുറത്ത് പോയത്. ആറു പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രമ്യ, മണിക്കുട്ടന്‍, സായ്, റിതു, റംസാന്‍, സൂര്യ എന്നിവര്‍. നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചവരെ എണീപ്പിച്ചു നിര്‍ത്തിയതിനു ശേഷം എവിക്ഷന്‍ വിവരം അടങ്ങിയ കവര്‍ തുറന്ന് മോഹന്‍ലാല്‍ പുറത്താവുന്ന മത്സരാര്‍ഥിയുടെ പേര് പറയുകയായിരുന്നു. ഇന്ന് പുറത്തേക്ക് പോകുന്നത് സൂര്യയാണ്.
നോമിനേഷനിൽ വന്ന ആർക്കെങ്കിലും എന്തെങ്കിലും പറയാനുള്ള അവസരം മോഹൻലാൽ മത്സരാർത്ഥികൾക്ക് നൽകിയിരുന്നു.'അമ്മയുടെ ടാസ്ക്കിൽ ഞാൻ അമ്മയെ വച്ച് കളിച്ചിട്ടില്ല. വേറെ ഏത് ടാസ്ക്കിലും ഞാൻ ഗെയിം കളിച്ചെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ഈ ടാസ്ക്കിൽ ഒരിക്കലും ഞാൻ മായം കലർത്തിയിട്ടില്ല', എന്നാണ് സൂര്യ പറഞ്ഞത്. പിന്നാലെ വ്യത്യസ്തമായ രീതിയിലാണ് എവിഷന്‍ പ്രക്രിയ നടത്തിയത്.
അഞ്ച് ബാഗുകൾ കൊണ്ട് വച്ചശേഷം നോമിനേഷനിൽ വന്ന ഓരോരുത്തർക്കും അവയുടെ താക്കോലുകൾ നൽകി. പിന്നാലെ ഓരോരുത്തരും ബാഗുകള്‍ തുറന്നു. ശേഷം എടുത്ത നമ്പറുകളുടെ അടിസ്ഥാനത്തെ എൻവലപ്പുകളും മത്സരാർത്ഥകൾ എടുത്തു. ഇതില്‍ മണിക്കുട്ടനെ സൂര്യക്കും സൂര്യക്ക് മണിക്കുട്ടനെയുമാണ് ലഭിച്ചത്. പിന്നാലെ സൂര്യയാണ് പുറത്തേക്ക് വരേണ്ടതെന്ന് മോഹൻലാൽ അറിയിക്കുകയായിരുന്നു.
അർഹതപ്പെട്ടവർക്ക് വിജയം ലഭിക്കട്ടെ. ഞാൻ ഇപ്പോഴും മണിക്കുട്ടനെ സ്നേഹക്കുന്നു. എല്ലാവരേയും മിസ് ചെയ്യുമെന്നും മറ്റ് മത്സരാർത്ഥികളോട് സൂര്യ പറഞ്ഞു. എല്ലാവരും വളയധികം വിഷമത്തോടെയാണ് സൂര്യയുടെ എവിഷൻ കേട്ടത്.
ഈ സീസൺ തുടങ്ങിയതു മുതൽ മുഴങ്ങിക്കേട്ട കാര്യമാണ് മണിക്കുട്ടനോട് സൂര്യക്കുള്ള പ്രണയം. പലപ്പോഴും ഇക്കാര്യം സൂര്യ തുറന്നു പറയുകയും ചെയ്തു. എന്നാൽ സൂര്യക്ക് പിടികൊടുക്കാൻ മണിക്കുട്ടൻ ഇതുവരെയും ശ്രമിച്ചിട്ടില്ല. തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona