ഇത്രയും ദിവസം നിന്നത് വലിയ ഭാ​ഗ്യം, വിന്നറായി തിരിച്ച് വരണമെന്ന് മണിക്കുട്ടനോട് സൂര്യ

By Web Team  |  First Published May 16, 2021, 11:07 PM IST

തിരിച്ച് സ്റ്റേജിൽ എത്തിയ സൂര്യയോട് വളരെ നന്നായി ​ഗെയിം കളിച്ചുവെന്ന് മോഹൻലാൽ പറഞ്ഞു. പിന്നാലെ ഇത്രയും ദിവസം നടന്ന സൂര്യയുടെ ഹൗസിലെ ജീവിതം ഏവിയിൽ കാണിക്കുകയും ചെയ്തു. 


ലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വീക്കൻഡ് എപ്പിസോഡായ ഇന്ന് സൂര്യ പുറത്തേക്ക് പോയിരിക്കുകയാണ്. നീണ്ട തൊണ്ണൂറ്റി ഒന്നാമത്തെ ദിവസത്തിന് ശേഷമാണ് താരം വീടിന് പുറത്തേക്ക് പോകുന്നത്. വ്യത്യസ്തമായ രീതിയിലാണ് എവിഷന് പ്രക്രിയ നടത്തിയത്. അഞ്ച് ബാ​ഗുകൾ കൊണ്ട് വച്ചശേഷം നോമിനേഷനിൽ വന്ന ഓരോരുത്തർക്കും അവയുടെ താക്കോലുകൾ നൽകി. പിന്നാലെ ഓരോരുത്തരും എടുത്ത നമ്പറുകളുടെ അടിസ്ഥാനത്തിൽ എൻവലപ്പുകളും മത്സരാർത്ഥികൾ എടുത്തു. ഇതില്‍ മണിക്കുട്ടനെ സൂര്യക്കും സൂര്യക്ക് മണിക്കുട്ടനെയുമാണ് ലഭിച്ചത്. തുടർന്ന് സൂര്യയാണ് പുറത്തേക്ക് വരേണ്ടതെന്ന് മോഹൻലാൽ അറിയിക്കുകയായിരുന്നു. 

തിരിച്ച് സ്റ്റേജിൽ എത്തിയ സൂര്യയോട് വളരെ നന്നായി ​ഗെയിം കളിച്ചുവെന്ന് മോഹൻലാൽ പറഞ്ഞു. പിന്നാലെ ഇത്രയും ദിവസത്തെ സൂര്യയുടെ ഹൗസിലെ ജീവിതം ഏവിയിൽ കാണിക്കുകയും ചെയ്തു. 'ഇത്രയും ദിവസം നിന്നത് തന്നെ വലിയ ഭാ​ഗ്യമാണ്. ഞാനൊക്കെ ഒരു ബയിസിക്കും ഇല്ലാണ്ട് ഇവിടേക്ക് വന്നതാണ്. അപ്പോൾ ഈ 91 ദിവസം വരെ എനിക്ക് അവസരം തന്ന ആളുകൾ, അവര്‍ എന്നെ ഇത്രയധികം സ്നേഹിച്ചു എന്നതിൽ വലിയ സന്തോഷമാണ്. പിന്നെ എന്റെ കരച്ചിൽ കുറച്ച് കൂടിയപ്പോൾ ആളുകൾ വിചാരിച്ചു കാണും വീട്ടിലിരുന്ന് കരയട്ടെ എന്ന്. അതാകും എനിക്ക് വോട്ട് കുറഞ്ഞതെന്ന് കരുതുന്നു. പക്ഷേ ഇത്രയും സ്നേഹിച്ചവരോടും ബി​ഗ് ബോസിനോടും കുടുംബത്തോടും എല്ലാവരോടും ഒത്തിരി നന്ദി പറയുന്നു. വലിയൊരു അനുഭവമാണ് ബി​ഗ് ബോസ് എനിക്ക് തന്നത്; എന്ന് സൂര്യ മോഹൻലാലിനോട് പറഞ്ഞു. 

Latest Videos

പിന്നാലെ മറ്റ് മത്സരാർത്ഥികളെ കാണുകയും മോഹൻലാലിനൊപ്പം പിറന്നാൾ ആഘോഷിക്കാൻ സാധിച്ചില്ലെന്ന വിഷമം സൂര്യ പങ്കുവയ്ക്കുകയും ചെയ്തു. 'പായസമൊക്കെ ഉണ്ടാക്കുമ്പോൾ എനിക്ക് കൂടി മാറ്റിവച്ചേക്കണം. നോബി ചേട്ടന്റെ കോമഡി മിസ് ചെയ്യും. ഫിറോസിക്ക എന്നും എന്റെ സഹോദരൻ തന്നെയാണ്. അതിൽ ഒരുമാറ്റവും ഇല്ല. കൊച്ചു കൊച്ച് അടികളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും മനസ്സിൽ വയ്ക്കണ്ട സായ്. അനൂപേട്ടൻ എല്ലാവർക്കും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. എന്റെ രണ്ടാഴ്ചത്തെ കൂട്ടുകാരി ഋതു ലൗ യു സോമച്ച്. ഡിംപലിന്റെ മെന്റൽ പവറാണ് എനിക്ക് ഏറെ ഇഷ്ടം', എന്നും സൂര്യ പറയുന്നു. അവസാനം മണിക്കുട്ടനോട് വിന്നറൊക്കെ ആയി തിരിച്ച് വരണമെന്നാണ് സൂര്യ പറഞ്ഞത്. പിന്നാലെ സൂര്യ പുറത്തേക്ക് പോകുകയും ചെയ്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!