Bigg Boss : ഡെയ്സിയുടെ എലിമിനേഷൻ, പൊട്ടിക്കരഞ്ഞ് സൂരജ്; ആശ്വസിപ്പിച്ച് അഖിൽ

By Web TeamFirst Published May 1, 2022, 11:14 PM IST
Highlights

സൂരജിനെ ഭയങ്കരമായി മിസ് ചെയ്യും. എനിക്ക് അവനെ ഒത്തിരി ഇഷ്ടമാണെന്നും ഡെയ്സി പറയുന്നു. 
 

ബി​ഗ് ബോസ്(Bigg Boss ) മലയാളം സീസൺ നാലിന്റെ മുപ്പത്തി ആറാമത്തെ എപ്പിസോഡായ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. അപ്രതീക്ഷിതമായുള്ള നവീന്റെയും ഡെയ്സിയുടെയും എലിമിനേഷൻ ബി​ഗ് ബോസ് വീടിനെ ആകെ സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഷോയിൽ ഡെയ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സൂരജ്. ഷോ തുടങ്ങിയത് മുതലുള്ള ഇരുവരുടെയും സൗഹൃദം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഡെയിയുടെ പടിയിറക്കം താങ്ങാനാകാതെ പൊട്ടിക്കരയുകയാണ് സൂരജ്.

അഖിലിനെ കെട്ടിപിടിച്ചായിരുന്നു സൂരജ് കരഞ്ഞത്. അഖിൽ സൂരജിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുക ആയിരുന്നു. സൂരജിനെയാകും താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുകയെന്ന് മോഹൻലാലിനോട് ഡെയ്സിയും പറഞ്ഞിരുന്നു.

Latest Videos

അതേസമയം, പ്രേക്ഷകരുടെ തീരുമാനത്തില്‍ താൻ വിശ്വസിക്കുന്നുവെന്നാണ് മോഹൻലാലിനടുത്തെത്തിയ ഡെയ്സി പറഞ്ഞത്. പുറത്ത് പോകണമെന്ന് തനിക്ക് ആഗ്രഹം ഇല്ലായിരുന്നുവെന്ന് ഡെയ്സി പറയുന്നു. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന ആളാണ്, നിലപാടുകള്‍ ഉണ്ടായിരുന്നു, വഴക്കുണ്ടാക്കും. പിന്നെ എന്താണ് പ്രേക്ഷകര്‍ ഇങ്ങനെ തീരുമാനിച്ചതെന്ന് മോഹന്‍ലാല്‍ ഡെയ്സിയോട് ചോദിക്കുന്നു. അറിയില്ല, പുറത്ത് പോയി എപ്പിസോഡുകള്‍ കണ്ടാലേ അറിയാനാകൂവെന്നും അകത്ത് നില്‍ക്കാന്‍ വളരെ പ്രയാസമാണെന്നും ഡെയ്സി പറയുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോം കിട്ടിയത് തന്നെ വലിയൊരു ഭാഗ്യമാണ്. സൂരജിനെ ഭയങ്കരമായി മിസ് ചെയ്യും. എനിക്ക് അവനെ ഒത്തിരി ഇഷ്ടമാണെന്നും ഡെയ്സി പറയുന്നു. 

'ആ കളി ഇവിടെ നടക്കില്ല, നിങ്ങളെ ഞാൻ തിരിച്ച് വിളിക്കും'; റോബിനോട് മോഹൻലാൽ

ത്തവണത്തെ ജയിൽ ടാസ്ക്കിൽ വളരെ മോശം പ്രകടനം കാഴ്ച വച്ച ഡോ. റോബിനോട് കയർത്ത് സംസാരിക്കുകയാണ് മോഹൻലാൽ. ബി​ഗ് ബോസ് എന്ന ​ഗെയിമിൽ കൃത്യമായ നിയമ വ്യവസ്ഥ ഉണ്ട്. അതിനെ ചോദ്യം ചെയ്തു കൊണ്ട് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത് ശരിയായ സമീപനം അല്ലെന്ന് പറ‍ഞ്ഞ് കൊണ്ടാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. ശേഷം അന്നേ ദിവസം സജീകരിച്ചിരുന്ന സാധനങ്ങൾ വീണ്ടും കൊണ്ട് വരികയും മറ്റ് മത്സരാർത്ഥികളെ കൊണ്ട് നടത്തിക്കുകയും ചെയ്തു. പിന്നീടാണ് റോബിനെ ആ പെഡലിലൂടെ നടത്തിച്ചത്. 

എല്ലാറ്റിലും ഞാൻ 100 ശതമാനം. എന്റെ മനസ്സും ശരീരവും ബുദ്ധിയും യുക്തിയും അർപ്പണ ബോധവും ഉള്ളയാളാണ് താനെന്നാണ് റോബിൻ എന്നോട് പറഞ്ഞത്. എന്താണ് അന്ന് സംഭവിച്ചതെന്നാണ് മോഹൻലാൽ ചോദിച്ചത്. പിന്നാലെ ​ദിൽഷ ഉൾപ്പടെയുള്ളവരോട് റോബിൻ ആ ടാസ്ക്കിൽ ഉഴപ്പിയോ എന്ന് ചോദിച്ചു. ഉവ്വെന്നായിരുന്നു എല്ലാവരുടെയും മറുപടി. വേറെ എന്തോ ടെൻഷനിൽ ആയിരുന്നു റോബിൻ എന്നായിരുന്നു റോൺസൺ പറഞ്ഞത്." ഇതൊരു ​ഗെയിം ആണ്. അല്ലാതെ നമ്മുടെ ഇഷ്ട്ടത്തിനാണ് കഴിക്കുന്നതെങ്കിൽ അത് ഇവിടെ അല്ല ചെയ്യേണ്ടത്. റോബിൻ അത് സ്ഥാപിക്കുകയാണ്. ബി​ഗ് ബോസിനെ വെല്ലുവിളിക്കുകയാണ്. ഞാൻ വീണ്ടും പറയുകയാണ്. നമുക്ക് ഇതിലൊരു നിയമ വ്യവസ്ഥയുണ്ട്. നിങ്ങൾ തന്നെ 100ശതമാനം നൽകിയാണ് മത്സരിക്കുന്നതെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. ജയിലിൽ പോകാൻ അത്ര ഇഷ്ടമാണോ എന്നും മോഹൻലാൽ ചോദിക്കുന്നു.

ലക്ഷ്മി പ്രിയയുമായി സംസാരിക്കാന്‍ ജയിലില്‍ തന്നെ പോകണമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.  ഈ ഷോയ്ക്ക് കുറേ നിയമങ്ങള്‍ ഉണ്ട്. അതെല്ലാം പറഞ്ഞിട്ടാണ് നിങ്ങളെ വീടിനകത്തേക്ക് അയച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. ഇത്തരം നിയമ വ്യവസ്ഥകള്‍ തെറ്റിക്കാനാണ് പ്ലാനെങ്കില്‍, റോബിനോട് മാത്രമല്ല എല്ലാവരോടുമായി പറയുകയാണ് ഒരു സങ്കടവും ഇല്ലാതെ ഞാന്‍ തിരിച്ച് വിളിക്കും. ഞാന്‍ നില്‍ക്കുന്നത് അതിനാണ്. ഏറ്റവും സന്തോഷകരമായും സ്നേഹത്തോടെയുമാണ് ഗെയിം കളിക്കേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു. 

click me!