ഇവിടെ വഴക്ക് വേണ്ട എന്നൊന്നും നി ചിന്തിക്കണ്ട. പറയേണ്ട കാര്യങ്ങൾ പറയണം. അങ്ങനെ മിണ്ടാതെ ഇരുന്നിട്ടെന്താ കാര്യം എന്നായിരുന്നു നവീന്റെ മറുപടി.
ദിവസങ്ങൾ കഴിയുന്തോറും ബിഗ് ബോസ് വീടിന്റെ സ്വഭാവം മാറുകയാണ്. ഷോ തുടങ്ങി രണ്ട് ദിവസം ആയപ്പോഴേക്കും മത്സരാർത്ഥികൾ തമ്മിൽ പോരടിക്കാൻ തുടങ്ങി. തങ്ങളുടെ എതിരാളികൾ ആരാണെന്നും ഓരോരുത്തരുടെയും പ്രകൃതം എങ്ങനെ ആണെന്നും മത്സരാർത്ഥികൾക്ക് മനസ്സിലായി കഴിഞ്ഞു. ഇപ്പോഴിതാ ജാനകിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുകയാണ് സുചിത്ര. കിച്ചണിൽ വച്ച് നവീനോടായിരുന്നു സുചിത്രയുടെ പ്രതികരണം.
"ഇവിടെ പറയുന്നത് അവിടെ പോയി പറഞ്ഞ്, അവിടെ പറയുന്നത് ഇവിടെ വന്ന് പറഞ്ഞ് ഈ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത് ആ കൊച്ചാ. ജാനകി. എത്രയോ സീനിയർ ആയിട്ടുള്ള ആളാണ് നമ്മുടെ ലക്ഷ്മി ചേച്ചി. പുള്ളിക്കാരിക്ക് ഇന്നലെ വന്ന ഈ ജാനകി കൊച്ച് ഉപദേശിച്ചാലേ മനസ്സിലാവുള്ളോ. ചേച്ചി എന്നോട് പറയുവാ ജാനകി വന്ന് എന്നെ ഉപദേശിച്ചപ്പോഴാണ് അറിയുന്നത് ഇവിടെ ഒന്നും ചെയ്യാൻ പാടില്ല എന്നോക്കെ. പക്ഷേ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. അതാണ് എന്റെ ഫോൾട്ട്. വെറുതെ വഴക്ക് വേണ്ടാന്ന് വച്ചിട്ടാ", എന്നായിരുന്നു സുചിത്ര പറഞ്ഞത്.
ഇവിടെ വഴക്ക് വേണ്ട എന്നൊന്നും നി ചിന്തിക്കണ്ട. പറയേണ്ട കാര്യങ്ങൾ പറയണം. അങ്ങനെ മിണ്ടാതെ ഇരുന്നിട്ടെന്താ കാര്യം എന്നായിരുന്നു നവീന്റെ മറുപടി.
ഞാൻ ഒരിടിവച്ചു തന്നാൽ എന്താണ് സംഭവിക്കുക, പുറത്തുപോകും എന്നല്ലേ ഉള്ളൂ; ജാസ്മിൻ റോബിനോട്
വളരെ കൂളായി പാട്ടോടെ തുടങ്ങിയ ബിഗ് ബോസ് ഷോ വളരെ വേഗത്തിൽ തർക്കത്തിന് വഴിതുറന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്റെ റൂമിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തോടെയായിരുന്നു ആദ്യ സീനുകളുടെ തുടക്കം. ഡോ. റോബിനോട് നേരിട്ട് തർക്കത്തിലേക്കെത്തുന്ന ജാസ്മിൻ മൂസയെ ആണ് കാണാൻ കഴിയുന്നത്. കൂട്ടത്തിലുള്ള ഒരുത്തനെ ചതിച്ചിട്ടാണെങ്കിലും എന്തും നേടാമെന്ന പോസറ്റീവായ മോട്ടിവേഷനാണോ നിങ്ങൾ കൊടുക്കുന്നതെന്ന് ഡോ. റോബിനോട് ജാസ്മിൻ ചോദിച്ചു. ഗെയിമിൽ കളിക്കുന്നത് വേറെയാണെന്നും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയെന്ന് കരുതരുതന്നും റോബിൻ മറുപടി നൽകി. എന്നാൽ തനിക്ക് ഷോയിൽ നിന്ന് പുറത്തുപോകും എന്നു കരുതുക. അന്ന് താങ്കൾക്കിട്ട് ഒന്ന് പൊട്ടിച്ച് പോകുവാന്ന് കരുതുക. എന്ന് തുടങ്ങുന്ന സമയത്ത് തന്നെ അത് റൂളിന് എതിരാണെന്ന് റോബിൻ പറഞ്ഞു. താങ്കളെ തല്ലിയ ശേഷം സംഭവിക്കാവുന്ന പ്രധാന കാര്യം എന്താണ് എന്നെ പുറത്താക്കും, ഇത് പറയുന്നത് തല്ലുമെന്ന് പറയാനല്ല എന്റെ ക്യാരക്ടർ പറയാനാണെന്നും ജാസ്മിൻ പറഞ്ഞു.