'മാരാർ നാദിറയെ ചേർത്ത് പിടിക്കുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിനല്ല'; ശ്രുതി സിത്താര

By Web Team  |  First Published Jun 24, 2023, 1:33 PM IST

ജുനൈസാണ് തങ്ങളുടെ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയാണ് അഖില്‍ നാദിറയെ ഒപ്പം കൂട്ടുന്നതെന്ന് പറഞ്ഞതെന്ന് ശ്രുതി പറയുന്നു.  


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശ്രദ്ധേയരായ രണ്ട് മത്സരാർത്ഥികളാണ് അഖിൽ മാരാരും നാദിറയും. ഇരുവരും ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രേക്ഷകർ വിധിയെഴുതിയിരുന്നു. ഒടുവിൽ ടിക്കറ്റ് ടു ഫിനാലെയിലൂടെ ആ സ്വപ്നം നാദിറ യാഥാർത്ഥ്യമാക്കി. പലപ്പോഴും അഖിലിനെതിരെയുള്ള തർക്കങ്ങളിൽ നാദിറ പിന്തുണ നൽകാറുണ്ട്. അതേസമയം, എതിർക്കേണ്ടിടത്ത് എതിർക്കുകും ചെയ്യും. തിരിച്ചും അങ്ങനെ തന്നെ. എന്നാൽ നാദിറയെ അഖിൽ സപ്പോർട്ട് ചെയ്യുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയാണെന്ന തരത്തിൽ ഹൗസിൽ സംസാരം നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാദിറയുടെ സുഹൃത്ത് ശ്രുതി സിത്താര. 

ജുനൈസാണ് തങ്ങളുടെ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയാണ് അഖില്‍ നാദിറയെ ഒപ്പം കൂട്ടുന്നതെന്ന് പറഞ്ഞതെന്ന് ശ്രുതി പറയുന്നു.  ഇരുവരും തമ്മിൽ അടിവച്ചിട്ടുണ്ട്, പറയേണ്ട കാര്യങ്ങൾ പരസ്പരം പറഞ്ഞിട്ടുമുണ്ട്. സത്യസന്ധമായൊരു ബോണ്ട് ഇരുവർക്കും ഇടയിൽ ഉണ്ട്. അതൊരിക്കലും കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയല്ലെന്നും ശ്രുതി സിത്താര പറയുന്നു. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്രുതിയുടെ പ്രതികരണം. രണ്ട് ദിവസം മുമ്പ് ഫാമിലി വീക്കിനായി ശ്രുതി ബിബി വീട്ടില്‍ എത്തിയിരുന്നു.  

Latest Videos

undefined

ശ്രുതി സിത്താരയുടെ വാക്കുകൾ ഇങ്ങനെ

അഖിലിനെ സംബന്ധിച്ചടത്തോളം നെഗറ്റീവോടെ ബി​ഗ് ബോസിനുള്ളിൽ എത്തിയ ആളാണ്. വീടിനകത്ത് സ്ത്രീകൾക്ക് എതിരെയുള്ള കുറെ പരാമർശങ്ങൾ നടത്തിയിരുന്നു. അതിനോടൊക്കെ എനിക്ക് എതിർപ്പ് തന്നെയാണ്. പക്ഷേ, മത്സരാർത്ഥി എന്ന നിലയിൽ  തെറ്റുകൾ സംഭവിച്ച് കഴിഞ്ഞാൽ തിരുത്താനും സോറി പറയാനും അത് മനസിലാക്കി നിൽക്കാനും മനസുള്ളൊരാൾ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബി​ഗ് ബോസിന് പറ്റിയൊരു മെറ്റീരിയൽ ആണ്. ഇത്തവണത്തെ ടാ​ഗ് ലൈൻ ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണല്ലോ. അയാൾ യഥാർത്ഥത്തിൽ എന്താണോ അങ്ങനെ തന്നെയാണ് അവിടെ നിൽക്കുന്നത്. എപ്പോഴും ദേഷ്യപ്പെടുന്ന ആളാണ്. ടോക്സിക് ആയിട്ട് പെരുമാറുന്ന ആളാണ്. അങ്ങനെ തന്നെയാണ് ബിബിയിൽ നിൽക്കുന്നതും. നാദിറയുമായിട്ടുള്ള പുള്ളിയുടെ അടുപ്പം ഭയങ്കര രസമുണ്ട്. ആ കോമ്പോയും നല്ല രസമാണ്. അഖിലേട്ടൻ ക്യുയർ ഫ്രെണ്ട്ലി ആണ്. പക്ഷേ നീ പുറത്തു കിടന്ന് ഭയങ്കര പുരോഗമനവാദമൊക്കെ പറഞ്ഞിട്ട് അകത്ത് വന്നപ്പോൾ തലതിരിഞ്ഞല്ലേ നില്‍ക്കുന്നത് എന്ന് ജുനൈസിനോട് ഞാൻ പറഞ്ഞിരുന്നു. ഇത് വച്ചിട്ടാണ് മാരാർ നാദിറയെ ചേർത്ത് പിടിക്കുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയാണെന്ന് പറയുന്നത്. അങ്ങനെ ജുനൈസ് പറഞ്ഞതിനോട് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതിന് വേണ്ടിയല്ല നാദിറയെ മാരാർ സപ്പോർട്ട് ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് പേരും അവിടെ പരസ്പരം അടിവച്ചിട്ടുള്ളവരാണ്. അവർ പറയേണ്ട കാര്യങ്ങൾ പറയുന്നുമുണ്ട്. സത്യസന്ധമായൊരു ബോണ്ട് ഇരുവർക്കും ഇടയിൽ ഉണ്ട്. 

രണ്ട് കൊലപാതകം, ചുവരിൽ 'അസ്ത്ര' ചിഹ്നം; ത്രില്ലടിപ്പിച്ച് ട്രെയിലർ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും...

click me!