ഇനി 8 പേര്‍ കൂടി നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒന്‍പതാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവുമൊടുവില്‍ എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത് ശ്രുതി ലക്ഷ്മിയാണ്. ഷോ തനിക്ക് മതിയായിരുന്നു എന്നാണ് അവതാരകനായ മോഹന്‍ലാലിനോട് ശ്രുതി പറഞ്ഞത്. "എനിക്ക് ഇന്നലേ മനസില്‍ തോന്നി, ഇന്ന് പോകുമെന്ന്. കാരണം എനിക്ക് മതിയായി. ഒരു സ്ഥലത്ത് എനിക്ക് മതിയായി എന്ന് തോന്നിയാല്‍ നന്നായിട്ട് പ്ലേ ചെയ്യാന്‍ പറ്റില്ല എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. ഇനി അങ്ങോട്ട് പോയാല്‍ ഈ ശ്രുതിയില്‍ നിന്ന് മാറും. മാനസികമായി ബുദ്ധിമുട്ടാവും. കഴിഞ്ഞ 55 ദിവസം ഞാന്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന കുപ്പി ഇന്നലെ പൊട്ടിയപ്പോഴേ എനിക്ക് തോന്നി ഞാന്‍ പോകുമെന്ന്", ശ്രുതി പറഞ്ഞു.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെ- "ഇത് വലിയൊരു അനുഭവമാണ്. അവിടെനിന്ന് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം, ഈ കുട്ടിയെന്താ ഇങ്ങനെ എന്നൊക്കെ. പക്ഷേ ബിഗ് ബോസ് വീട്ടിലേക്ക് കയറിക്കഴിഞ്ഞാല്‍ തികച്ചും വേറിട്ടൊരു അനുഭവമാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ശരിയെന്ന് തോന്നുന്നത് നമുക്ക് തെറ്റായിരിക്കാം. വീട്ടിലെ ആളുകള്‍ ഞാന്‍ ഭയങ്കര ഫേക്ക് ആണെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഫീല്‍ ചെയ്തത്. ഞാന്‍ ഇങ്ങനെയാണ്", ശ്രുതി പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് പോകുമ്പോള്‍ ആരെയാവും കൂടുതല്‍ മിസ് ചെയ്യുകയെന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെ- "റിനോഷിനെയും മിഥുനിനെയും മിസ് ചെയ്യും. അത്രയും ക്വാളിറ്റിയുള്ള രണ്ട് വ്യക്തിത്വങ്ങളാണ്. ഇവര്‍ ടോപ്പ് 3 ല്‍ എങ്കിലും വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു", ശ്രുതി പറഞ്ഞു.
undefined
അതേസമയം ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ എട്ട് പേര്‍ കൂടിയുണ്ട്. ജുനൈസ്, സാഗര്‍, അനു, സെറീന, ശോഭ, റെനീഷ, അഖില്‍, വിഷ്ണു എന്നിവരാണ് അത്.
ALSO READ : സംസാരിക്കുന്നതിനിടെ ശ്രദ്ധ ക്ഷണിച്ച് സാഗര്‍; അതൃപ്‍തി അറിയിച്ച് മോഹന്‍ലാല്‍