'ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല': ബിഗ് ബോസ് പ്രവചനങ്ങളെക്കുറിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍

By Web Team  |  First Published Mar 20, 2023, 8:51 PM IST

 ഉയര്‍ന്നുകേട്ട പേരാണ് ശ്രീലക്ഷ്മി അറയ്ക്കലിന്‍റെത്. സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുത്തുകളിലൂടെ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ശ്രീലക്ഷ്മിയുടെ സാന്നിധ്യം ഇത്തവണത്തെ ബിഗ് ബോസ് വീടിനെ തീക്ഷ്ണമാക്കും എന്ന രീതിയിലാണ് പ്രവചനങ്ങള്‍ വന്നത്. 


കൊച്ചി: ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റിയോ ആണ് ബി​ഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തിൽ പറയാം. 

മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബി​ഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. മലയാളം ബി​ഗ് ബോസ് സീസൺ അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് കേരളക്കരയിൽ ഇപ്പോള്‍. ആരൊക്കെയാണ് ഇത്തവണ മാറ്റുരയ്ക്കാൻ ഒരുങ്ങുന്നതെന്ന് അറിയാൻ ഇനി പത്ത് ദിവസം കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ആരൊക്കെയാണ് പുതിയ മലയാളം ബിഗ് ബോസ് സീസണില്‍ വരുന്നത് എന്ന് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Latest Videos

ഈ കൂട്ടത്തില്‍ ഉയര്‍ന്നുകേട്ട പേരാണ് ശ്രീലക്ഷ്മി അറയ്ക്കലിന്‍റെത്. സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുത്തുകളിലൂടെ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ശ്രീലക്ഷ്മിയുടെ സാന്നിധ്യം ഇത്തവണത്തെ ബിഗ് ബോസ് വീടിനെ തീക്ഷ്ണമാക്കും എന്ന രീതിയിലാണ് പ്രവചനങ്ങള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്തകളെ നിഷേധിക്കുകയാണ് ശ്രീലക്ഷ്മി. 

മുന്‍പത്തെ സീസണുകളിലെല്ലാം ശ്രീലക്ഷ്മി പങ്കെടുക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും ഇത്തരം വാര്‍ത്തകള്‍ വന്നതോടെ നിരവധിപ്പേരാണ് ഇത് സംബന്ധിച്ച് ശ്രീലക്ഷ്മിയെ വിളിച്ച് ചോദിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കുകയാണ് തന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍. 

'ഗയ്‌സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല. പ്ലീസ്, ഫോണ്‍ വിൡകളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ, ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല. ഇന്ന് ഒരു ലോഡ് കോളാണ് വന്നതെന്നുമാണ്', ശ്രീലക്ഷ്മി പറയുന്നത്. 

അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ബിഗ് ബോസ് ഫാൻസിന് തങ്ങളുടെ പ്രിയ മത്സരാർത്ഥികളെയും മോഹൻലാലിനെയും നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 9633996339 എന്ന നമ്പറിൽ മിസ് കോൾ ചെയ്ത് ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. ഏർടെൽ നമ്പറിൽ നിന്നായിരിക്കണം മിസ് കോൾ ചെയ്യേണ്ടത്. മാർച്ച് 26ന് ആണ് ടെലിവിഷൻ ചരിത്രത്തില ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. 

ബിഗ് ബോസ് പ്രൊമോ : വ്യത്യസ്ത ലുക്കില്‍ ലാലേട്ടന്‍: പ്രമോ ഷൂട്ട് ബിടിഎസ്

'ആ കുട്ടിയുടെ വിഷമം എന്തിന് മനസ്സിലാക്കണം ? ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല': ആരതി പൊടി

click me!